കെ​എ​ഫ്സി എ​ഴു​പ​താം സ്ഥാ​പ​ക ദി​നം ആ​ഘോ​ഷി​ച്ചു
Friday, December 2, 2022 12:06 AM IST
തി​രു​വ​ന​ന്ത​പു​രം : കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ ധ​ന​കാ​ര്യ സ്ഥാ​പ​ന​മാ​യ കേ​ര​ള ഫി​നാ​ൻ​ഷ്യ​ൽ കോ​ർ​പ്പ​റേ​ഷ​ന്‍റെ (കെ​എ​ഫ്സി) എ​ഴു​പ​താം സ്ഥാ​പ​ക ദി​നം ആ​ഘോ​ഷി​ച്ചു. ട്രാ​വ​ൻ​കൂ​ർ കൊ​ച്ചി​ൻ ഫി​നാ​ൻ​ഷ്യ​ൽ കോ​ർ​പ്പ​റേ​ഷ​ൻ എ​ന്ന പേ​രി​ൽ 1953 ഡി​സം​ബ​ർ ഒ​ന്നി​നാ​ണ് കെ​എ​ഫ്സി സ്ഥാ​പി​ത​മാ​യ​ത്. 1956 ന​വം​ബ​റി​ൽ സം​സ്ഥാ​ന​ങ്ങ​ളു​ടെ പു​നഃ​സം​ഘ​ട​ന​യു​ടെ ഫ​ല​മാ​യി, ട്രാ​വ​ൻ​കൂ​ർ കൊ​ച്ചി​ൻ ഫി​നാ​ൻ​ഷ്യ​ൽ കോ​ർ​പ്പ​റേ​ഷ​നെ കേ​ര​ള ഫി​നാ​ൻ​ഷ്യ​ൽ കോ​ർ​പ്പ​റേ​ഷ​ൻ എ​ന്നാ​ക്കി മാ​റ്റി.
കെ​എ​ഫ്സി ഇ​തു​വ​രെ 65,000ല​ധി​കം ചെ​റു​കി​ട ഇ​ട​ത്ത​രം സം​രം​ഭ​ങ്ങ​ൾ​ക്ക് സ​ഹാ​യം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് കെ​എ​ഫ്സി സി​എം​ഡി സ​ഞ്ജ​യ് കൗ​ൾ പ​റ​ഞ്ഞു. അ​ടു​ത്ത ര​ണ്ടു വ​ർ​ഷ​ത്തി​നു​ള്ളി​ൽ വാ​യ്പാ ആ​സ്തി 10,000 കോ​ടി രൂ​പ​യാ​യി ഉ​യ​ർ​ത്താ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും സ​മ​യ​ബ​ന്ധി​ത​മാ​യ ഉ​പ​ഭോ​ക്തൃ സേ​വ​നം ഉ​റ​പ്പാ​ക്കാ​ൻ കൂ​ടു​ത​ൽ ബ്രാ​ഞ്ച് ഓ​ഫീ​സു​ക​ൾ തു​റ​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.