ബ​സി​ല്‍ നിന്ന് തെ​റി​ച്ച് വീ​ണ് വി​ദ്യാ​ര്‍​ഥി​നി​ക്ക് പ​രി​ക്ക്
Friday, December 2, 2022 11:00 PM IST
നെ​യ്യാ​റ്റി​ൻ​ക​ര : ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ നി​ന്ന് റോ​ഡി​ലേ​യ്ക്ക് തെ​റി​ച്ച് വീ​ണ് വി​ദ്യാ​ര്‍​ഥി​നി​ക്ക് പ​രി​ക്ക്.​അ​രം​ഗ​മു​ക​ള്‍ സ്വ​ദേ​ശി ബി​നു​വി​ന്‍റെ​യും ഷീ​ബ​യു​ടെ​യും മ​ക​ള്‍ മ​ന്യ (18) നാ​ണ് ഇ​ന്ന​ലെ രാ​വി​ലെ അ​പ​ക​ടം സം​ഭ​വി​ച്ച​ത്. പാ​റ​ശാ​ല ഗ​വ. വ​നി​താ ഐ​ടി​ഐ യി​ലെ ക​മ്പ്യൂ​ട്ട​ർ വി​ദ്യാ​ർ​ഥി​നി​യാ​ണ് മ​ന്യ.
മൂ​ന്നു​ക​ല്ലി​ന്‍​മൂ​ടി​ല്‍ നി​ന്നും കോ​ള​ജി​ലേ​യ്ക്ക് പോ​കാ​നാ​യാ​ണ് മ​ന്യ ബ​സി​ല്‍ ക​യ​റി​യ​ത്. തി​ര​ക്കേ​റി​യ ബ​സി​ല്‍ ക​യ​റി വാ​തി​ല്‍ അ​ട​ച്ച് ഫു​ട്ബോ​ര്‍​ഡി​ല്‍ നി​ല്‍​ക്കു​ന്ന​തി​നി​ട​യി​ല്‍ തൊ​ട്ട​ടു​ത്ത ടി ​ബി ജം​ഗ്ഷ​നി​ലേ​യ്ക്ക് എ​ത്തു​ന്ന​തി​നി​ട​യി​ലാ​യി​രു​ന്നു അ​പ​ക​ടം. വാ​തി​ല്‍ തു​റ​ന്ന് മ​ന്യ റോ​ഡി​ലേ​യ്ക്ക് തെ​റി​ച്ചു വീ​ഴു​ക​യാ​യി​രു​ന്നു.
പി​ന്നാ​ലെ​യെ​ത്തി​യ മ​റ്റു വാ​ഹ​ന യാ​ത്ര​ക്കാ​രും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് വി​ദ്യാ​ർ​ഥി​യെ ഉ​ട​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. വീ​ഴ്ച​യി​ല്‍ മു​ഖ​ത്തും ശ​രീ​ര​മാ​കെ​യും പ​രി​ക്കു​ണ്ട്. ബ​സി​ല്‍ നി​ന്നും വി​ദ്യാ​ര്‍​ഥി​നി റോ​ഡി​ലേ​യ്ക്ക് തെ​റി​ച്ചു വീ​ണി​ട്ടും വാ​ഹ​നം നി​റു​ത്തി​യി​ല്ലെ​ന്നും അ​പ​ക​ട സ്ഥ​ല​ത്തു നി​ന്നും അ​ല്‍​പ്പം മു​ന്നോ​ട്ടു മാ​റി​യാ​ണ് ബ​സ് നി​ര്‍​ത്തി​യ​തെ​ന്നും യാ​ത്ര​ക്കാ​ർ പ​റ​യു​ന്നു. നെ​യ്യാ​റ്റി​ന്‍​ക​ര പോ​ലീ​സ് കേ​സെ​ടു​ത്തു.