ഇ​എ​സ്ഐ ആ​ശു​പ​ത്രി​ക​ളി​ല്‍ ഐ​സി​യു ഉ​ദ്ഘാ​ട​നം ചെയ്തു
Friday, December 2, 2022 11:00 PM IST
തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്തെ ആ​റ് ഇ​എ​സ്ഐ ആ​ശു​പ​ത്രി​ക​ളി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ യൂ​ണി​റ്റു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി നി​ര്‍​വ​ഹി​ച്ചു.
ഇ​എ​സ്ഐ ആ​ശു​പ​ത്രി​ക​ളി​ല്‍ കൂ​ടു​ത​ല്‍ സ്ഥി​ര നി​യ​മ​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന കാ​ര്യം സ​ര്‍​ക്കാ​ര്‍ പ​രി​ഗ​ണി​ക്കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. സൗ​ക​ര്യ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ല്‍ ഇ​എ​സ്ഐ ആ​ശു​പ​ത്രി​ക​ള്‍ നേ​രി​ട്ടി​രു​ന്ന വ​ലി​യ പ​രി​മി​തി ആ​യി​രു​ന്നു ഐ​സി​യു​ക​ളു​ടെ അ​ഭാ​വം. ഇ​തി​ന് പ​രി​ഹാ​ര​മാ​യാ​ണ് പേ​രൂ​ര്‍​ക്ക​ട, ആ​ല​പ്പു​ഴ വ​ട​വാ​തൂ​ര്‍, എ​റ​ണാ​കു​ളം, ഒ​ള​രി​ക്ക​ര, ഫ​റോ​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ലെ ഇ​എ​സ്ഐ ആ​ശു​പ​ത്രി​ക​ളി​ല്‍ ലെ​വ​ല്‍ വ​ണ്‍ ഐ​സി​യു സ​ജ്ജ​മാ​ക്കി​യ​ത്.
സം​സ്ഥാ​ന​ത്ത് ഇ​എ​സ്ഐ പ​ദ്ധ​തി​യി​ലു​ള്‍​പ്പെ​ട്ട ഒ​ന്‍​പ​ത് ആ​ശു​പ​ത്രി​ക​ളു​ടെ​യും 145 ഡി​സ്പെ​ന്‍​സ​റി​ക​ളു​ടെ​യും പ​ശ്ചാ​ത്ത​ല സൗ​ക​ര്യ​ങ്ങ​ള്‍ വി​ക​സി​പ്പി​ക്കാ​ന്‍ ക​ഴി​ഞ്ഞ സ​ര്‍​ക്കാ​രി​ന്‍റെ കാ​ലം മു​ത​ല്‍ നി​ര​വ​ധി പ​ദ്ധ​തി​ക​ളാ​ണ് ന​ട​പ്പി​ലാ​ക്കി വ​രു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളോ​ടു​കൂ​ടി​യ പോ​സ്റ്റ് ഓ​പ്പ​റേ​റ്റീ​വ് തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ങ്ങ​ള്‍ ആ​റ് ആ​ശു​പ​ത്രി​ക​ളി​ല്‍ സ്ഥാ​പി​ച്ച​ത്. ഇ​തോ​ടെ ഇ​എ​സ്ഐ പ​രി​ധി​യി​ല്‍ പെ​ട്ട തൊ​ഴി​ലാ​ളി​ക​ള്‍​ക്കും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കും ഗു​ണ​മേ​ന്‍​മ​യു​ള്ള ചി​കി​ത്സാ സൗ​ക​ര്യം ഉ​റ​പ്പു​വ​രു​ത്താ​ന്‍ സാ​ധി​ക്കും.