ചു​മ​ർ ചി​ത്ര​ങ്ങ​ളൊ​രു​ക്കി പ​ന​ക്കോ​ട് വി.​കെ. കാ​ണി ഹൈ​സ്കൂ​ൾ
Friday, December 2, 2022 11:00 PM IST
വി​തു​ര: സ്കൂ​ൾ മ​തി​ലി​ലും ചു​വ​രു​ക​ളി​ലും മ​ഹാ​ൻ​മാ​രു​ടെ ചി​ത്ര​ങ്ങ​ളും മ​ഹ​ദ് വ​ച​ന​ങ്ങ​ളും കൊ​ണ്ട് നി​റ​യ്ക്കു​ക​യാ​ണ് പ​ന​യ്ക്കോ​ട് വി​. കെ. കാ​ണി ഹൈ​സ്കൂ​ൾ. ജി​ല്ല​യി​ലെ മി​ക​ച്ച പി​ടി​എ ക​മ്മി​റ്റി​യ്ക്കു​ള്ള പു​ര​സ്കാ​രം നേ​ടി​യ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് അ​ധ്യാ​പ​ക ര​ക്ഷാ​ക​ർ​ത്തൃ​സ​മി​തി മ​ഹാ​ന്മാ​രു​ടെ ചു​മ​ർ ചി​ത്ര​ങ്ങ​ൾ ഒ​രു​ക്കി​യ​ത്. പൂ​ർ​വ വി​ദ്യാ​ർ​ഥി​യും ചി​ത്ര​കാ​ര​നു​മാ​യ അ​ജി പേ​രി​ല​യാ​ണ് സ്കൂ​ളും പ​രി​സ​ര​വും വ​ർ​ണാ​ഭ​മാ​ക്കു​ന്ന​ത്.
ന​വ​തി ആ​ഘോ​ഷി​ക്കാ​നൊ​രു​ങ്ങു​ന്ന സ്കൂ​ളി​ന്‍റെ സ്ഥാ​പ​ക​ൻ നാ​രാ​യ​ണ​ൻ കാ​ണി​യു​ടെ പ്ര​തി​മ സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ സ്ഥാ​പി​ക്കാ​നും പി​ടി​എ ക​മ്മി​റ്റി തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. അ​ക്കാ​ദ​മി​ക കാ​യി​ക ക​ലാ മേ​ഖ​ല​ക​ളി​ൽ ന​ട​ക്കു​ന്ന മി​ക​ച്ച പ്ര​വ​ർ​ത്ത​ന​മാ​ണ് പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​മാ​ക്കി​യ​തെ​ന്ന് പ്ര​ഥ​മാ​ധ്യാ​പി​ക അ​നി​ത​കു​മാ​രി, പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​ജെ. ശ്രീ​ജി​ത്ത് എ​ന്നി​വ​ർ പ​റ​ഞ്ഞു.