ച​രി​ത്ര​ത്തെ മാ​റ്റാ​നു​ള്ള ഗൂ​ഢ​ശ്ര​മം ന​ട​ക്കു​ന്നു:​ മു​ഖ്യ​മ​ന്ത്രി
Friday, December 2, 2022 11:03 PM IST
കാ​ട്ടാ​ക്ക​ട : ഒ​രു പ്ര​ത്യേ​ക വി​ഭാ​ഗ​ത്തി​ന്‍റേ​ത് മാ​ത്ര​മാ​യി ച​രി​ത്ര​ത്തെ മാ​റ്റാ​നു​ള്ള ഗൂ​ഢ​ശ്ര​മം രാ​ജ്യ​ത്തു ന​ട​ക്കു​ന്നു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.
ച​രി​ത്ര​സ്മാ​ര​ക​ങ്ങ​ളു​ടെ പേ​ര് വ​രെ ഇ​തി​നാ​യി മാ​റ്റു​ന്ന നി​ല​യാ​ണ്. അ​ത്ത​രം ഘ​ട്ട​ത്തി​ൽ അ​യ്യ​ങ്കാ​ളി​യെ ഓ​ർ​ക്കേ​ണ്ട​തു​ണ്ട്. ഊ​രൂ​ട്ട​മ്പ​ലം യു​പി സ്കൂ​ളി​ന്‍റെ പേ​ര് അ​യ്യ​ങ്കാ​ളി പ​ഞ്ച​മി സ്മാ​ര​ക സ്കൂ​ൾ എ​ന്നാ​ക്കി മാ​റ്റു​ന്ന ച​ട​ങ്ങി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി. കേ​ന്ദ്ര ബോ​ർ​ഡു​ക​ൾ പോ​ലും പ​രീ​ക്ഷ​ക​ൾ വേ​ണ്ടെ​ന്ന് വ​ച്ച​പ്പോ​ൾ കോ​വി​ഡ് കാ​ല​ത്ത് കേ​ര​ളം കൃ​ത്യ​മാ​യി പ​രീ​ക്ഷ ന​ട​ത്തി​യെ​ന്നും അ​തി​ന് വ​ലി​യ ജ​ന​കീ​യ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​യെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.​ച​ട​ങ്ങി​ൽ മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​രേ​ഷ്കു​മാ​ർ, ഐ.​ബി സ​തീ​ഷ് എം​എ​ൽ​എ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

പ​ഴ​യ​കു​ന്നു​മ്മേ​ൽ
പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ​മേ​ള

കി​ളി​മാ​നൂ​ർ: പ​ഴ​യ​കു​ന്നു​മ്മേ​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും അ​ട​യ​മ​ൺ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ആ​രോ​ഗ്യ​മേ​ള സം​ഘ​ടി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​രാ​ജേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
​വൈ​സ് പ്ര​സി​ഡ​ന്‍റ് ഷീ​ബ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച ച​ട​ങ്ങി​ൽ വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജി.​എ​ൽ. അ​ജീ​ഷ്, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ എ​സ്. ദീ​പ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ എ.​ഷീ​ല , പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ എ​സ്.​അ​നി​ൽ​കു​മാ​ർ, കെ.​സു​മ, ബി.​ഗി​രി​ജ​കു​മാ​രി, പി.​ഹ​രീ​ഷ്, ഷീ​ജാ സു​ബൈ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.