നിലമാമൂട്: നാറാണി ചങ്ങാത്തംകലാ-കായിക-സാംസ്കാരിക വേദിയുടെ 30-ാമത് വാർഷികവും ജനതാ സോഷ്യൽ ഗ്രന്ഥശാലയുടെ 68-ാം വാർഷികവും സംയുക്തമായി നടന്നു. ഗ്രാമോത്സവം 2022 ഏഴിനു വിവിധ കലാ-കായിക-സാഹിത്യ-മത്സരങ്ങളോടെയും സാംസ്കാരിക സമ്മേളനത്തോടും കൂടെ 12നു സമാപിക്കും.ഏഴിനു രാവിലെ ഒന്പതിന് പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലാൽകൃഷ്ണൻ പതാക ഉയർത്തും. തുടർന്ന് രക്തഗ്രൂപ്പ് നിർണയ ക്യാന്പ് വൈകുന്നേരം ആറിനു ജനതാ ഗ്രന്ഥശാലയുടെ 68-ാമത് വാർഷിക ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി. സുരേഷ്കുമാർ നിർവഹിക്കും. ഗ്രന്ഥശാല പ്രസിഡന്റ് ആർ. പരമേശ്വരൻ പിള്ള അധ്യക്ഷത വഹിക്കും. ഗ്രന്ഥശാലാ സെക്രട്ടറി നാറാണി അനിൽകുമാർ, ജില്ലാ പഞ്ചായത്ത് മെന്പർ വി.എസ്. ബിനു, യുവകവി വിനോദ് വെള്ളായണി, അഡ്വ. എസ്.എസ്. റോജി, താലൂക്ക് ലൈബ്രറി കൗണ്സിൽ എസ്. ഗോപകുമാർ, ടി. വിനോദ് തുടങ്ങിയവർ പ്രസംഗിക്കും.രാത്രി എട്ടിന് സംഗീതസന്ധ്യ, ഒന്പതിന് മാജിക് ഷോ, എട്ടിന് രാവിലെ 10ന് കാരംസ് ടൂർണമെന്റ് ഉച്ചകഴിഞ്ഞ് രണ്ടിന് ചെസ് ടൂർണമെന്റ്, വൈകുന്നേരം ആറിന് സംവാദം. ഏഴിനു നാട്ടരങ്ങ്. എട്ടിന് കരോക്കേ ഗാനമേള. വെള്ളി ഒന്പതിന് വൈകുന്നേരം അഞ്ചന് ക്വിസ് മത്സരം, ഏഴിനു വടംവലി, 10ന് രാവിലെ ഒന്പതു മുതൽ കായിക കലാമത്സരങ്ങൾ, വൈകുന്നേരം 6.30ന് കുഞ്ഞരങ്ങ്, രാത്രി ഏഴിന് ഷട്ടിൽ ടൂർണമെന്റ്. 11ന് രാവിലെ ഒന്പതിന് കലാമത്സരങ്ങൾ വൈകുന്നേരം 6.30ന് ഡോ. എസ്. വി. വേണുഗോപാലൻ നായർ സ്മരണാജ്ഞലിയിൽ കവി സനൽ പുകിലൂർ ആർ. ശശിധരൻ നായർ എൻ. ബാലകൃഷ്ണൻ നായർ, പുഷ്കല കുമാരി, ആർ. പരമേശ്വരൻ പിള്ള എന്നിവർ പങ്കെടുക്കും. രാത്രി ഒന്പതിന് സിനിമാറ്റിക് ഡാൻസ്.12ന് വൈകുന്നേരം ആറിന് നാറാണി ജംഗ്ഷനിൽ നടക്കുന്ന സാംസ്കാരിക സമ്മേളനം ആർ. മനോജിന്റെ അധ്യക്ഷതയിൽ സി.കെ. ഹരീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.