എംപ്ലോയീസ് പെൻഷൻ പദ്ധതി: പെൻഷൻകാരെ വഞ്ചിച്ചെന്ന് പെൻഷനേഴ്സ് ഫോറം
1245476
Saturday, December 3, 2022 11:44 PM IST
തിരുവനന്തപുരം: എംപ്ലോയീസ് പെൻഷൻ പദ്ധതി ഇപിഎഫ്ഒ നടപ്പിൽ വരുത്തിയത് പെൻഷൻകാരെ കൊള്ളയടിക്കാൻ വേണ്ടിയുള്ള തന്ത്രമായിരുന്നുവെന്ന് യുടിയുസി നേതൃത്വത്തിലുള്ള സേവ് ഇപിഎഫ് പെൻഷനേഴ്സ് ഫോറം ആരോപിച്ചു.
എംപ്ലോയീസ് പെൻഷൻ പദ്ധതിയിൽ 15,000 രൂപ പെൻഷനബിൾ സാലറി ഉണ്ടായിരുന്നിട്ടും അതനുസരിച്ചു പെൻഷൻ നിർണയിക്കാതെ 6500 രൂപ പെൻഷനബിൾ സാലറി ആയി പരിഗണിച്ച് 2017 വരെ തുച്ഛമായ പെൻഷൻ കൊടുത്ത് 35 ലക്ഷത്തോളം പെൻഷൻകാരെ വഞ്ചിക്കുകയായിരുന്നുവെന്നും പെൻഷൻകാർക്കു കുടിശിഖയായി കിട്ടേണ്ട പണം തിരിച്ചു നൽകണമെന്നും ഇപിഎഫ് പെൻഷനേഴ്സ് ഫോറം വർക്കിംഗ് പ്രസിഡന്റ് ഇറവൂർ പ്രസന്നകുമാറും ജനറൽ സെക്രട്ടറി വി. ബാലകൃഷ്ണനും ആവശ്യപ്പെട്ടു.