ചെറിയകൊല്ല ജംഗ്ഷനിലെ വെള്ളക്കെട്ടിൽ വീണ് നിരവധി പേര്‍ക്ക് പരിക്ക്
1245478
Saturday, December 3, 2022 11:44 PM IST
വെള്ളറട : മലയോര ഹൈവേയിലെ ചെറിയകൊല്ല ജംഗ്ഷനിലെ വെള്ളക്കെട്ടിന് പരിഹാരം കാണണമെന്ന ആവശ്യം ശക്തമാകുന്നു. ചാറ്റല്‍ മഴ പെയ്താല്‍ പോലും വെള്ളറട - പാറശാല റോഡിലെ ചെറിയകൊല്ല ജംഗ്ഷന് വെള്ളക്കെട്ട് രൂക്ഷമാകും.ഇന്നലത്തെ മഴയിലും പ്രദേശത്തെ റോഡുള്‍പ്പെടെ പലയിടത്തും വെള്ളക്കെട്ടുണ്ടായി.ഹൈവേയിലെ ഓട നിര്‍മാണം അശാസ്ത്രീയമാണെന്ന് നേരത്തെ പരാതിയുയര്‍ന്നിരുന്നു.
വെള്ളക്കെട്ടില്‍ വീണ് നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടും അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. വെള്ളക്കെട്ടും നാശനഷ്ടങ്ങളും ഒഴിവാക്കാന്‍ പിഡബ്ല്യൂഡി അടിയന്തരമായി ശാസ്ത്രീയമായി ഓട നിര്‍മിക്കുകയും മഴവെള്ളം കെട്ടി നില്‍ക്കാത്ത രീതിയിലുള്ള റോഡ് നിര്‍മാണം സാധ്യമാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.