എ​ന്‍എ​സ്എ​സ് ക​ര​യോ​ഗ വാ​ര്‍​ഷി​കം
Sunday, December 4, 2022 11:43 PM IST
വെ​ള്ള​റ​ട: ​കു​ന്ന​ത്തു​കാ​ല്‍ എ​ന്‍എ​സ്എ​സ് ക​ര​യോ​ഗം വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും ഭ​ര​ണ സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ന്നു. പൊ​തു​യോ​ഗ​ത്തോ​ട​നു​ബ​ന്ധി​ച്ച് എ​ണ്‍​പ​ത് വ​യ​സു ക​ഴി​ഞ്ഞ വ​യോ​ഥി​ക​രെ ആ​ദ​രി​ക്ക​ലും മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ര്‍​ത്ഥി​ക​ളെ അ​നു​മോ​ദി​ക്ക​ലും ന​ട​ത്തി.താ​ലൂ​ക്ക് യൂ​ണി​യ​ന്‍ ഭ​ര​ണ സ​മി​തി​യം​ഗം പ്ര​വീ​ണ്‍ കു​മാ​ര്‍ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.​കെ.​പി. സു​കു​മാ​ര​ന്‍ നാ​യ​രു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഭാ​ര​വാ​ഹി​ക​ളാ​യ വി.​ഷാ​ബു, അ​രു​ണ്‍ ജി.നാ​യ​ര്‍, ര​ഘു​വ​ര​ന്‍ നാ​യ​ര്‍, ജ​യ​പ്ര​സാ​ദ്, എ.വി. സു​ഭി ലാ​ല്‍, വി​ശ്വ​നാ​ഥ​ന്‍ നാ​യ​ര്‍ ,അ​നി​ല്‍​കു​മാ​ര്‍ സ​ജി,വ​ര്‍​ണ എ​ന്നി​വ​ര്‍ പ്രസംഗി​ച്ചു. ഭ​ര​ണ സ​മി​തി അം​ഗ​ങ്ങ​ളാ​യി എ​ന്‍.ഗോ​പ​കു​മാ​ര്‍ (പ്ര​സി​ഡ​ന്‍റ്) ടി.​ര​ഘു​വ​ര​ന്‍ നാ​യ​ര്‍ (സെ​ക്ര​ട്ട​റി) സ​ജി (വൈ​സ് പ്ര​സി​ഡ​ന്‍റ്) സ​ന്തോ​ഷ് കു​മാ​ര്‍ (ജോയിന്‍റ് ​സെ​ക്ര​ട്ട​റി) അ​നി​ല്‍​കു​മാ​ര്‍ (ട്ര​ഷ​റ​ര്‍) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.​

ലോ​ക ഭി​ന്ന​ശേ​ഷി ദി​നാ​ച​ര​ണം

കി​ളി​മാ​നൂ​ർ : ബി​ആ​ർ​സി കി​ളി​മാ​നൂ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രാ​ജാ ര​വി​വ​ർ​മ്മ സാം​സ്കാ​രി​ക നി​ല​യ​ത്തി​ൽ​ൽ വ​ച്ച് ഭി​ന്ന​ശേ​ഷി ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ജി.​ജി. ഗി​രി കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ ഡി​സ്ട്രി​ക്ട് പ്രോ​ജ​ക്ട് കോ-​ഒാ​ർ​ഡി​നേ​റ്റ​ർ എ​സ്. ജ​വാ​ദ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ യോ​ഗ​ത്തി​ൽ കി​ളി​മാ​നൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​ആ​ർ.​മ​നോ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കി​ളി​മാ​നൂ​ർ പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കൊ​ട്ട​റ മോ​ഹ​ൻ കു​മാ​ർ, കി​ളി​മാ​നൂ​ർ ആ​ർ​ആ​ർ​വി ബോ​യ്സ് ഹൈ​സ്കൂ​ളി​ലെ എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം കോ-​ഒാ​ർ​ഡി​നേ​റ്റ​ർ സോ​ണി, സ്പെ​ഷ​ൽ എ​ഡ്യൂ​ക്കേ​റ്റ​ർ അ​നീ​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.