വാ​മ​ന​പു​രം ബ്ലോ​ക്കു​ത​ല ക്ഷീ​ര​ക​ര്‍​ഷ​ക​ സം​ഗ​മം
Monday, December 5, 2022 11:16 PM IST
തി​രു​വ​ന​ന്ത​പു​രം: വാ​മ​ന​പു​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ ക്ഷീ​ര​ക​ര്‍​ഷ​ക സം​ഗ​മം മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ഷീ​ര​ക​ര്‍​ഷ​ക​ര്‍​ക്കു​ള്ള ഇ​ന്‍​സെ​ന്‍റീ​വ് ഒ​രു​മി​ച്ച് ന​ല്‍​കു​മെ​ന്നും തീ​റ്റ​പ്പു​ല്‍​കൃ​ഷി​ക്ക് സ​ബ്സി​ഡി ന​ല്‍​കി തീ​റ്റ​പ്പു​ല്ലി​ന്‍റെ വി​ല വ​ര്‍​ധ​ന​വ് പി​ടി​ച്ചു നി​ര്‍​ത്തു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
ഗു​ണ​നി​ല​വാ​ര​മു​ള്ള സൈ​ലേ​ജു​ക​ള്‍​ക്ക് മാ​ത്ര​മേ ഇ​റ​ക്കു​മ​തി അ​നു​മ​തി ന​ല്‍​കൂ എ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.​ബ്ലോ​ക്കി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ പാ​ല്‍ ഉ​ത്പാ​ദ​ന​വും സം​ഭ​ര​ണ​വും ന​ട​ത്തി​യ ക​ര്‍​ഷ​ക​രെ​യും ക്ഷീ​ര സം​ഘ​ങ്ങ​ളെ​യും മ​ന്ത്രി ആ​ദ​രി​ച്ചു.
സം​ഗ​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക്ഷീ​ര വി​ക​സ​ന സെ​മി​നാ​റും വി​വി​ധ ഇ​നം ക​ന്നു​കാ​ലി​ക​ളു​ടെ പ്ര​ദ​ര്‍​ശ​ന​വും ന​ട​ന്നു. തേ​മ്പാ​മൂ​ട് അ​ഹ​മ്മ​ദ് പി​ള്ള സ്മാ​ര​ക ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ ഡി.​കെ. മു​ര​ളി എം​എ​ല്‍​എ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. വാ​മ​ന​പു​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി.​കോ​മ​ളം, ത്രി​ത​ല പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ള്‍ , ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍, ക്ഷീ​ര​ക​ര്‍​ഷ​ക​ര്‍ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.