നീ​തി ല​ഭി​ച്ചെ​ന്ന് അ​ശ്വ​തി​യു​ടെ കു​ടും​ബം
Monday, December 5, 2022 11:42 PM IST
നേ​മം: നേ​മം സ്റ്റു​ഡി​യോ റോ​ഡി​ല്‍ പ്രീ​തി നി​വാ​സി​ല്‍ അ​ശ്വ​തി​യു​ടെ ദു​രൂ​ഹ മ​ര​ണം കൊ​ല​പാ​ത​ക​മാ​ണെ​ന്ന് ക്രൈം​ബ്രാ​ഞ്ച് ക​ണ്ടെ​ത്തി​യ​തോ​ടെ നീ​തി കി​ട്ടി​യ സ​ന്തോ​ഷ​ത്തി​ലാ​ണ് അ​ശ്വ​തി​യു​ടെ കു​ടും​ബം. ഒ​ന്‍​പ​ത് വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പ് പൊ​ള്ള​ലേ​റ്റു മ​രി​ച്ച നി​ല​യി​ല്‍ വീ​ടി​ന്‍റെ അ​ടു​ക്ക​ള​യി​ലാ​ണ് അ​ശ്വ​തി​യെ ക​ണ്ടെ​ത്തി​യ​ത്.​
ആ​ദ്യം നേ​മം പോ​ലീ​സ് ഭ​ര്‍​ത്താ​വ് ര​തീ​ഷി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് കേ​സ് അ​ന്വേ​ഷി​ച്ചെ​ങ്കി​ലും തെ​ളി​വു​ക​ള്‍ ല​ഭി​ക്കാ​ത്ത​തി​നാ​ല്‍ വി​ട്ട​യ​യ്ക്കു​ക​യാ​യി​രു​ന്നു. ലോ​ക്ക​ല്‍ പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണം എ​ങ്ങു​മെ​ത്താ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ വി​വി​ധ രാ​ഷ്ട്രീ​യ സാ​മൂ​ഹി​ക നേ​താ​ക്ക​ളെ​യും റ​സി​ഡ​ന്‍​സ് അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ളെ​യും ഉ​ള്‍​പ്പെ​ടു​ത്തി ആ​ക്ഷ​ന്‍ കൗ​ണ്‍​സി​ല്‍ രൂ​പീ​ക​രി​ച്ച് ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. പ്ര​തി​ഷേ​ധ സ​മ​ര​ങ്ങ​ള്‍​ക്കൊ​ടു​വി​ല്‍ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ത്തു.
അ​ശ്വ​തി​യു​ടെ മ​ര​ണ ശേ​ഷം അ​ശ്വ​തി​യു​ടെ മു​ത്ത​ശി ര​ത്ന​മ്മ​യു​ടെ​യും സം​ര​ക്ഷ​ണ​യി​ലാ​യി​രു​ന്നു കു​ഞ്ഞു​ങ്ങ​ള്‍. ഇ​വ​ര്‍​ക്കു വേ​ണ്ടി പാ​പ്പ​നം​കോ​ട് എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റ് വീ​ടു​വ​ച്ചു കൊ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു.