ബ​സി​ൽ യു​വ​തി​ക്ക് നേ​രെ അതി​ക്ര​മം; പ്ര​തി​ പ​ിടി​യി​ൽ
Monday, December 5, 2022 11:42 PM IST
മെ​ഡി​ക്ക​ൽ​കോ​ള​ജ്: ഓ​ടു​ന്ന ബ​സി​ൽ യു​വ​തി​ക്ക് നേ​രെ അ​തി​ക്ര​മം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​യെ മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് പി​ടി​കൂ​ടി. ശ്രീ​വ​രാ​ഹം വാ​ഴ​പ്പ​ള്ളി ലെ​യി​ൻ സ്വ​ദേ​ശി സ​ജി​കു​മാ​ർ (33) ആ​ണ് പി​ടി​യി​ലാ​യ​ത്. ന​വം​ബ​ർ 23 വൈ​കു​ന്നേ​രം 5.15നാ​ണ് സം​ഭ​വം.
ക​ഴ​ക്കൂ​ട്ട​ത്തു​നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു വ​രി​ക​യാ​യി​രു​ന്നു ബ​സി​ലാ​ണ് അ​തി​ക്ര​മം ഉ​ണ്ടാ​യ​ത്. ഉ​ള്ളൂ​രി​ലാ​ണ് സം​ഭ​വം. പ​ത്ര​ങ്ങ​ളി​ലൂ​ടെ​യും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും പ്ര​തി​യെ​ക്കു​റി​ച്ച് വി​വ​രം പു​റ​ത്തു​വി​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടാ​ൻ സാ​ധി​ച്ച​ത്. വെ​ള്ള​യ​മ്പ​ലം ഭാ​ഗ​ത്ത് നി​ന്നാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. സി​ഐ ഹ​രി​ലാ​ൽ, എ​സ്ഐ പ്ര​ശാ​ന്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.