ജി​ല്ലാ വോ​ളി​ബോ​ള്‍: കേ​ര​ള പോ​ലീ​സും കെ​എ​സ്ഇ​ബി​യും ജേ​താ​ക്ക​ള്‍
Tuesday, December 6, 2022 11:31 PM IST
ആ​റ്റി​ങ്ങ​ൽ: തോ​ന്ന​യ്ക്ക​ല്‍ സാം​സ്കാ​രി​ക സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ത്തി​യ ജി​ല്ലാ വോ​ളി​ബോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പ് സ​മാ​പി​ച്ചു. പു​രു​ഷ വി​ഭാ​ഗ​ത്തി​ല്‍ കെ​എ​സ് ഇ​ബി​യെ തോ​ല്‍​പ്പി​ച്ച് കേ​ര​ള പോ​ലീ​സും വ​നി​താ വി​ഭാ​ഗ​ത്തി​ല്‍ കേ​ര​ള പോ​ലീ​സി​നെ തോ​ല്‍​പ്പി​ച്ച് കെ​എ​സ്ഇ​ബി​യും ജേ​താ​ക്ക​ളാ​യി. സ​മി​തി പ്ര​സി​ഡ​ന്‍റ് ആ​ര്‍. വേ​ണു​നാ​ഥി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ല്‍ വി​ജ​യി​ക​ള്‍​ക്ക് ട്രോ​ഫി​ക​ളും കാ​ഷ് അ​വാ​ര്‍​ഡു​ക​ളും വി​ത​ര​ണം ചെ​യ്തു. സം​സ്ഥാ​ന സ്കൂ​ള്‍ നീ​ന്ത​ല്‍ മ​ത്സ​ര​ത്തി​ല്‍ ജൂ​ണി​യ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ അ​ഞ്ച് ഇ​ന​ങ്ങ​ളി​ല്‍ ഒ​ന്നാം സ്ഥാ​നം നേ​ടി​യ തോ​ന്ന​യ്ക്ക​ല്‍ സ്കൂ​ളി​ലെ ആ​ര്‍.​എ​സ്.​വൃ​ന്ദ​യെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു. വേ​ങ്ങോ​ട് മ​ധു, അ​ഡ്വ.​യാ​സി​ര്‍, ഖോ​ഖോ അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന സെ​ക്ര​ട്ട​റി രാ​ധാ​കൃ​ഷ്ണ​ന്‍​നാ​യ​ര്‍, ജി.​സു​ധീ​ഷ്, എം.​എ​സ് അ​നി​ല്‍​കു​മാ​ര്‍, ആ​ര്‍.​ആ​ര്‍.​നാ​യ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.