തു​റ​മു​ഖ നി​ർ​മാ​ണം ഇ​ന്നു തു​ട​ങ്ങി​യേ​ക്കും
Thursday, December 8, 2022 12:07 AM IST
വി​ഴി​ഞ്ഞം: അ​തി​ജീ​വ​ന സ​മ​ര​ത്തോ​ടെ നി​ർ​മാ​ണം പൂ​ർ​ണ​മാ​യി സ്തം​ഭി​ച്ച അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ നി​ർ​മാ​ണ​ത്തി​നും പു​തു​ജീ​വ​ൻ വ​യ്ക്കു​ന്നു. ഇ​ന്ന് മു​ത​ൽ നി​ർ​മാ​ണം പുനരാരംഭിക്കുമെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു. മാ​സ​ങ്ങ​ളാ​യി പ്ര​വ​ർ​ത്ത​ന​മി​ല്ലാ​തെ അ​വ​ശേ​ഷി​ച്ച് ക​ട​ൽ​ക്കാ​റ്റും മ​ഴ​യും കൊ​ണ്ട് തു​രു​മ്പി​ച്ച യ​ന്ത്ര സാ​മ​ഗ്രി​ക​ൾ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ചെ​യ്ത് പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ഇ​ന്ന​ലെ മു​ത​ൽ ആ​രം​ഭി​ച്ചു. അ​തി​ജീ​വ​ന സ​മ​ര​ക്കാ​ർ നി​ര​ന്ത​രം ക​യ​റി​യി​റ​ങ്ങി​യ അ​തീ​വ സു​ര​ക്ഷാ മേ​ഖ​ല​യി​ലെ കാ​ര്യ​ങ്ങ​ളും നേ​രെ​യാ​ക്കാ​നു​ണ്ട്. പു​ലി​മു​ട്ടു​ക​ൾ നി​ർ​മാ​ണ​ത്തി​നു​ള്ള ക​ല്ലു​ക​ളു​മാ​യി ലോ​റി​ക​ൾ ഇ​ന്നോ നാ​ളെ​യോ എ​ത്തു​ന്ന​തോ​ടെ നി​ർ​മാ​ണം പൂ​ർ​ണ തോ​തി​ലാ​കും.
ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യും മ​ന്ത്രി​സ​ഭാ ഉ​പ​സ​മി​തി​യു​മാ​യും ന​ട​ത്തി​യ സ​മ​വാ​യ ച​ർ​ച്ച​ക​ൾ​ക്കു ശേ​ഷ​മാ​ണ് 140 ദി​വ​സം നീ​ണ്ടു​നി​ന്ന വി​ഴി​ഞ്ഞം അ​തി​ജീ​വ​ന സ​മ​രം തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ൻ അ​തി​രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​മ​ര സ​മി​തി പി​ൻ​വ​ലി​ച്ച​ത്. വി​ഴി​ഞ്ഞം തു​റ​മു​ഖ നി​ർ​മാ​ണം നി​ർ​ത്തി​വ​യ്ക്കാ​നാ​കി​ല്ലെ​ന്ന നി​ല​പാ​ടാ​ണ് മു​ഖ്യ​മ​ന്ത്രി​യും സ​ർ​ക്കാ​രും ആ​ദ്യം മു​ത​ൽ നി​ല​പാ​ടെ​ടു​ത്ത​ത്.