ന​ഗ​ര​ വ​സ​ന്ത​ത്തി​ൽ കു​ട്ടി​ക​ൾ​ക്കും പ​ങ്കെ​ടു​ക്കാം
Thursday, December 8, 2022 12:09 AM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള റോ​സ് സൊ​സൈ​റ്റി​യും ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ൺ​സി​ലും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ന​ഗ​ര​വ​സ​ന്തം പു​ഷ്പോ​ത്സ​വ​ത്തി​ൽ കു​ട്ടി​ക​ൾ​ക്കും പ​ങ്കെ​ടു​ക്കാം. പു​ഷ്പോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ഫ്ല​വ​ർ അ​റേ​ഞ്ച്മെ​ന്‍റ് മ​ത്സ​ര​ത്തി​ലാ​ണ് മു​തി​ർ​ന്ന​വ​രോ​ടൊ​പ്പം സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കും പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​ര​മു​ള്ള​ത്. കോ​മേ​ഴ്സ്യ​ൽ ഫ്ലോ​റി​സ്റ്റു​ക​ൾ​ക്ക് വേ​ണ്ടി സ്റ്റാ​ൾ ഡെ​ക്ക​റേ​ഷ​ൻ അ​ട​ക്ക​മു​ള്ള മ​ത്സ​ര​ങ്ങ​ളും സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്കു​വേ​ണ്ടി പ​ത്തി​നു മു​ൻ​പാ​യി 9249798390, 9496206950, 9447515151 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം. ഈ ​മാ​സം 21 മു​ത​ൽ ജ​നു​വ​രി മൂ​ന്നു വ​രെ​യാ​ണ് പു​ഷ്പോ​ത്സ​വം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

കേ​ര​ളോ​ത്സ​വം സ​മാ​പി​ച്ചു

കി​ളി​മാ​നൂ​ർ: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ത​ല കേ​ര​ളോ​ത്സ​വം സ​മാ​പി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​നം ഒ.​എ​സ്. അം​ബി​ക എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ശ്രീ​ജ ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ എം. ​ബി​ജു​കു​മാ​ർ, ബേ​ബി ര​വീ​ന്ദ്ര​ൻ, ടി.​ആ​ർ.​മ​നോ​ജ്, ആ​രോ​ഗ്യ- വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ദീ​പ, വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ തു​ള​സീ​ധ​ര​ൻ, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പ്ര​സീ​ത, ഡി​വി​ഷ​ൻ മെ​മ്പ​ർ​മാ​രാ​യ സ​ര​ള​മ്മ, ഷീ​ല, അ​ഫ്സ​ൽ, ബ​ൻ​ഷാ ബ​ഷീ​ർ, നി​ഹ​സ്, ബി​ഡി​ഒ ശ്രീ​ജാ റാ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.