അ​പ​സ്മാ​ര രോ​ഗി​യി​ൽ അ​പൂ​ർ​വ ഡീ​പ്പ് ബ്രെ​യി​ൻ ശ​സ്ത്ര​ക്രി​യ വി​ജ​യ​ക​ര​മാ​ക്കി കിം​സ് ഹെ​ൽ​ത്ത്
Friday, December 9, 2022 12:29 AM IST
തി​രു​വ​ന​ന്ത​പു​രം : ഏ​ഴ് വ​ർ​ഷ​മാ​യി അ​പ​സ്മാ​ര ബാ​ധി​ത​നാ​യ 32കാ​ര​നി​ൽ വി​ജ​യ​ക​ര​മാ​യി ശ​സ്ത്ര​ക്രി​യ പൂ​ർ​ത്തി​യാ​ക്കി കിം​സ് ഹെ​ൽ​ത്ത്.
ആ​ഴ്ച​യി​ൽ ര​ണ്ടോ മൂ​ന്നോ ത​വ​ണ ആ​വ​ർ​ത്തി​ക്കു​ന്ന അ​പ​സ്മാ​ര​വും അ​തു​വ​ഴി കൈ​ക​ളും കാ​ലു​ക​ളും ദൃ​ഢ​മാ​യി,ച​ല​ന​ശേ​ഷി​യെ ബാ​ധി​ക്കു​ക​യും ചെ​യ്തി​രു​ന്ന അ​വ​സ്ഥ​യി​ൽ നി​ന്നു​മാ​ണ് യു​വാ​വ് സാ​ധാ​ര​ണ ജി​വി​ത​ത്തി​ലേ​ക്കു മ​ട​ങ്ങി​യെ​ത്തു​ന്ന​ത്. ആ​ഴ​ത്തി​ലു​ള്ളമ​സ്തി​ഷ്ക (ഡീ​പ്പ് ബ്രെ​യി​ൻ) ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ അ​പ​സ്മാ​ര​ത്തി​ന്‍റെ ഉ​ത്ഭ​വ​സ്ഥാ​നം നീ​ക്കം ചെ​യ്യു​ക​യാ​യി​രു​ന്നു. സീ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ന്‍റ് ഡോ.​ആ​ർ. അ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ന്യൂ​റോ സ​ർ​ജ​ൻ​മാ​രു​ടെ വി​ദ​ഗ്ധ സം​ഘ​മാ​ണ് ശ​സ്ത്ര​ക്രി​യ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ​ത്. 

റാ​യ്പൂ​ർ, ഡ​ൽ​ഹി, ബോം​ബെ, വി​ശാ​ഖ​പ​ട്ട​ണം, ചെ​ന്നൈ, ബാം​ഗ്ലൂ​ർ എ​ന്നി​വ​ട​ങ്ങ​ളി​ലെ ആ​ശു​പ​ത്രി​ക​ളി​ലെ ചി​കി​ത്സ​യ്ക്ക് ശേ​ഷ​മാ​ണ്, ഉ​ത്ത​രാ​ഖ​ണ്ഡ് സ്വ​ദേ​ശി​യാ​യ യു​വാ​വും കു​ടും​ബ​വും കിം​സ് ഹെ​ൽ​ത്തി​ലെ​ത്തു​ന്ന​ത്.

അ​പ​സ്മാ​ര​ത്തി​ന്‍റെ ഉ​ത്ഭ​വം ക​ണ്ടെ​ത്തു​ക എ​ന്ന​താ​യി​രു​ന്നു പ്ര​ധാ​ന വെ​ല്ലു​വി​ളി. തു​ട​ർ​ന്ന് യു​വാ​വി​ൽ ന​ട​ത്തി​യ എം​ആ​ർ​ഐ സ്കാ​നി​ലൂ​ടെ​യും തു​ട​ർ​ച്ച​യാ​യ ഇ​ഇ​ജി മോ​ണി​റ്റ​റിം​ഗി​ലൂ​ടെ​യും അ​പ​സ്മാ​ര​ത്തി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്തു​ക​യും ശ​സ്ത്ര​ക്രി​യ ന​ട​ത്തു​ക​യു​മാ​യി​രു​ന്നു. 
ക​ൺ​സ​ൾ​ട്ട​ന്‍റ് ന്യൂ​റോ സ​ർ​ജ​നു​ക​ളാ​യ ഡോ. ​എ​ൻ.​എ​സ്. ന​വാ​സ്, ഡോ. ​ബോ​ബി ഐ​പ്പ്, ഡോ. ​അ​ബു മ​ദ​ൻ, ക​ൺ​സ​ൾ​ട്ട​ന്‍റ് ന്യൂ​റോ​ള​ജി​സ്റ്റ് ഡോ. ​ര​ജി​ത് ര​മ​ണ​ൻ പി​ള്ള, ക​ൺ​സ​ൾ​ട്ട​ന്‍റ് അ​ന​സ്തെ​റ്റി​സ്റ്റ്, ഡോ. ​ബി. സു​ശാ​ന്ത് എ​ന്നി​വ​ർ ശ​സ്ത്ര​ക്രി​യ​യ്ക്കു നേ​തൃ​ത്വം ന​ൽ​കി.