റോ​ഡ​രി​കി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന കാ​ര്‍ സാ​മൂ​ഹ്യ വി​രു​ദ്ധ​ര്‍ അ​ടി​ച്ചു ത​ക​ര്‍​ത്തു
Saturday, December 10, 2022 12:21 AM IST
ബാ​ല​രാ​മ​പു​രം: വ​ഴി​യ​രി​കി​ല്‍ പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന സ്കോ​ര്‍​പി​യോ കാ​ര്‍ സാ​മൂ​ഹ്യ വി​രു​ദ്ധ​ര്‍ അ​ടി​ച്ചു ത​ക​ര്‍​ത്തു. ബാ​ല​രാ​മ​പു​രം സ്വ​ദേ​ശി സ​ഫ​റു​ള്ള​യു​ടെ കാ​റാ​ണ് അക്ര​മി​ക​ള്‍ ത​ക​ര്‍​ത്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ബാ​ല​രാ​മ​പു​രം ശാ​ലി ഗോ​ത്ര​ത്തെ​രു​വി​ല്‍ പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന കാ​റി​ന്‍റെ മു​ന്‍​വ​ശ​ത്തെ​യും പി​ന്‍​വ​ശ​ത്തെ​യും ഗ്ലാ​സു​ക​ൾ ക​ല്ലു കൊ​ണ്ട് ഇ​ടി​ച്ചു പൊ​ട്ടി​ച്ചു.
ര​ണ്ട് ദി​വ​സം മു​മ്പ് കാ​ര്‍ പ​ഞ്ച​റാ​യ​തി​നെ തു​ട​ര്‍​ന്ന് ശാ​ലി​ഗോ​ത്ര​ത്തെ​രു​വി​ല്‍ പാ​ര്‍​ക്ക് ചെ​യ്തി​ട്ട് പോ​യ​താ​ണ്. കാ​ര്‍ എ​ടു​ക്കു​ന്ന​തി​നെ​ത്തി​യ​പ്പോ​ളാ​ണ് കാ​ര്‍ ത​ക​ര്‍​ത്ത​താ​യി ക​ണ്ട​ത്. സ​ഫ​റു​ള്ളാ​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ബാ​ല​രാ​മ​പു​രം പോലീ​സ് കേ​സ് എ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പ്ര​ദേ​ശ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും മൊബൈ​ല്‍ ട​വ​റും കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്നു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.