ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് തീ​പി​ടി​ത്ത‌ം: മൂ​ന്നു ക​ട​ക​ൾ ക​ത്തി ന​ശി​ച്ചു
Saturday, December 10, 2022 12:21 AM IST
ബാ​ല​രാ​മ​പു​രം : പു​ന്ന​ക്കാ​ട് ഹോ​ട്ട​ലി​ലെ ഗ്യാ​സ് സി​ലി​ണ്ട​ര്‍ പൊ​ട്ടി​ത്തെ​റി​ച്ച് മൂ​ന്ന് ക​ട​ക​ളും ഗ്ര​ന്ഥ​ശാ​ല​യി​ലും തീ​പി​ടി​ച്ചു. നാ​ട്ടു​കാ​രു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ൽ വ​ന്‍ ദു​ര​ന്ത​മൊ​ഴി​വാ​യി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റ​ര​യോ​ടെ​യാ​ണ് സം​ഭ​വം. ഹോ​ട്ട​ലി​ലെ ഗ്യാ​സ് സി​ലി​ണ്ട​ര്‍ പൊ​ട്ടി​ത്തെ​റി​ച്ച് സ​മീ​പ​ത്തെ ഗ്ര​ന്ധ​ശാ​ല, സ​ലൂ​ണ്‍, പ​ച്ച​ക്ക​റി ക​ട​യി​ലേ​ക്കും തീ ​പ​ട​ര്‍​ന്നു പി​ടി​ക്കു​ക​യാ​യി​രു​ന്നു
തു​ട​ർ​ന്ന് നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ നി​ന്നെ​ത്തി​യ ഫ​യ​ർ ഫോ​ഴ്സും നാ​ട്ടു​കാ​രും ജ​ന​പ്ര​തി​നി​ധി​ക​ളും ചേ​ർ​ന്ന് ഒ​രു​മ​ണി​ക്കൂ​റി​ലെ​റെ പ​രി​ശ്ര​മി​ച്ച് തീ ​കെ​ടു​ത്തി. കൂ​ടു​ത​ല്‍ സ്ഥ​ല​ങ്ങ​ളി​ലും സാ​ധ​ന​ങ്ങ​ളി​ലും തീ ​പി​ടി​ക്കാ​തി​രി​ക്കു​വാ​നാ​യി നാ​ട്ടു​കാ​ര്‍ ക​ട​ക്കു​ള്ളി​ലെ സാ​ധ​ന​ങ്ങ​ളും പെ​ട്ടെ​ന്ന് നീ​ക്കം ചെ​യ്തി​രു​ന്നു.