വഴങ്ങാത്ത വിരലുകൾ തടസമായില്ല; കുപ്പി പാവകൾ കൊണ്ടെത്തിച്ചു ചിത്രയ്ക്ക് നേട്ടം
Saturday, December 10, 2022 12:21 AM IST
സ്വ​ന്തം ലേ​ഖ​ക​ൻ
വി​ഴി​ഞ്ഞം : മ​ന​ക്ക​രു​ത്തും നി​ശ്ച​യ​ദാ​ർ​ഢ്യ​വും ല​ക്ഷ്യം ക​ണ്ടു. വൈ​ക​ല്യ​ങ്ങ​ൾ എ​ല്ലാം മ​റി​ക​ട​ന്ന് ചി​ത്ര നേ​ടി​യ​ത് സ്വ​ന്തം അ​ധ്വാ​ന​ത്തി​ന്‍റെ​യും ക​ര​വി​രു​തി​ന്‍റെ​യും പേ​റ്റ​ന്‍റ്. പാ​ഴ്കു​പ്പി​ക​ളി​ൽ വ​ർ​ണം തീ​ർ​ത്ത് അ​തി​ന്‍റെ ഉ​ട​മ​സ്ഥാ​വ​കാ​ശം സ്വ​ന്ത​മാ​ക്കി​യ സ​ന്തോ​ഷ​ത്തി​ലാ​ണ് വി​ഴി​ഞ്ഞം മു​ല്ലൂ​ർ പ​ന​നി​ന്ന ത​ട്ടു​വീ​ട്ടി​ൽ ജെ. ​ചി​ത്ര എ​ന്ന ക​ലാ​കാ​രി.
ജ​ന്മ​നാ ഇ​രു​കൈ​ക​ൾ​ക്കും അം​ഗ​വൈ​ക​ല്യ​ങ്ങ​ൾ സം​ഭ​വി​ച്ച ചി​ത്ര അ​തി​ൽ നി​രാ​ശ​യാ​കാ​തെ നേ​ടി​യ​ത് ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് ബി​രു​ദ​വും ഒ​പ്പം സ്വ​യ​ര​ക്ഷ​ക്കാ​യി ക​രാ​ട്ടെ​യും ജൂ​ഡോ​യും. ഇ​രു​കൈ​ൾ​ക്കും നീ​ള​ക്കു​റ​വു​ക​ൾ​ക്കു​പ​രി വി​ര​ലു​ക​ൾ ര​ണ്ടെ​ങ്കി​ലും വ​ര​യും എ​ഴു​ത്തും എ​ല്ലാം ചി​ത്ര​ക്ക് മു​ന്നി​ൽ അ​നാ​യാ​സം വ​ഴ​ങ്ങും. പ​രേ​ത​യാ​യ ആ​ർ. കൃ​ഷ്ണ​ൻ കു​ട്ടി​യു​ടെ​യും ജ​യ​യു​ടെ​യും മ​ക​ളാ​യ ചി​ത്ര അ​മ്മ​യോ​ടൊ​പ്പ​മു​ള്ള ന​ട​ത്ത​ത്തി​നി​ട​യി​ൽ ശേ​ഖ​രി​ക്കു​ന്ന പാ​ഴ് കു​പ്പി​ക​ളി​ലാ​ണ് പെ​യി​ന്‍റുെ തു​ണി​ക​ളും കൊ​ണ്ട് വ​ർ​ണ​രൂ​പ​ങ്ങ​ൾ തീ​ർ​ക്കു​ന്ന​ത്. അ​ധ്യാ​പ​ക​രു​ടെ പൂ​ർ​ണ പി​ന്തു​ണ ല​ഭി​ച്ച​തോ​ടെ നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തി​ന് ആ​ക്കം കൂ​ടി. ശാ​സ്ത്ര ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ തേ​ടി.
ഒ​ടു​വി​ൽ ത​ന്‍റെ "കു​പ്പി പാ​വ​ക​ൾ​ക്ക്' പേ​റ്റ​ന്‍റ് എ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ചു. ഭാ​രി​ച്ച ചെ​ല​വ് ഓ​ർ​ത്ത് വീ​ട്ടു​കാ​ർ എ​തി​ർ​ത്തെ​ങ്കി​ലും സ്വ​ന്തം സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ പ​ണ​യം വ​ച്ച് പേ​റ്റ​ന്‍റി​ന് അ​പേ​ക്ഷി​ച്ചു. ഒ​ടു​വി​ൽ പ​തി​ന​ഞ്ച് വ​ർ​ഷ​ത്തേ​ക്കു​ള്ള പേ​റ്റ​ന്‍റ് എ​ന്ന ഉ​ട​മ​സ്ഥാ​വ​കാ​ശ​വും ല​ഭി​ച്ചു. ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് എ​ൻ​ജി​നി​യ​റിം​ഗ് ബി​രു​ദ​ധാ​രി​യാ​യ ചി​ത്ര​യ്ക്ക് ഇ​നി ആ​വ​ശ്യം ഒ​രു ജോ​ലി​യാ​ണ്.
എ​ൽ​ഡി​സി റാ​ങ്ക് ലി​സ്റ്റി​ൽ ക​യ​റി​ക്കൂ​ടി​യെ​ങ്കി​ലും ടൈ​പ്പ് റൈ​റ്റിം​ഗ് അ​റി​യി​ല്ലെ​ന്ന കാ​ര​ണ​ത്താ​ൽ അ​തും ന​ഷ്ട​മാ​യി. ഇ​തി​ലൊ​ന്നും ത​ള​രാ​ത്ത ചി​ത്ര ഇ​പ്പോ​ഴും പ​ഠി​താ​വാ​ണ്. ഇ​രു കൈ​ക​ളി​ലെ​യും ര​ണ്ട് വി​ര​ലു​ക​ൾ ച​ലി​പ്പി​ച്ച് ടൈ​പ്പ് റൈ​റ്റിം​ഗ് പ​ഠി​ക്കു​ന്നു​ണ്ട്, ഒ​പ്പം ഫാ​ഷ​ൻ ഡി​സൈ​നിം​ഗും. ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി കൂ​ടി​യാ​ണ് ചി​ത്ര.