മേ​ള സാം​സ്കാ​രി​ക കൈ​മാ​റ്റ​ത്തി​നു​ള്ള വേ​ദി​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി
Saturday, December 10, 2022 12:21 AM IST
തി​രു​വ​ന​ന്ത​പു​രം: ഇ​രു​പ​ത്തി​ഏ​ഴാ​മ​ത് അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര മേ​ള​യു​ടെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ച്ചു. നി​ശാ​ഗ​ന്ധി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഉ​ദ്ഘാ​ട​ന​ത്തി​ന്‍റെ പ​തി​വു രീ​തി​യാ​യ നി​ല​വി​ള​ക്കി​ൽ ദീ​പ​ങ്ങ​ൾ തെ​ളി​യി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കി ആ​ർ​ച്ച് ലൈ​റ്റു​ക​ൾ കാ​ണി​ക​ൾ​ക്ക് നേ​രെ തെ​ളി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. സാം​സ്കാ​രി​ക കൈ​മാ​റ്റ​ത്തി​നു​ള്ള വേ​ദി കൂ​ടി​യാ​ണ് കേ​ര​ള​ത്തി​ന്‍റെ രാ​ജ്യ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള​യെ​ന്ന് മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ഭ​യ​ര​ഹി​ത​മാ​യി ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശ​മാ​ണ് സ്വാ​ത​ന്ത്ര്യം എ​ന്ന​തി​ന്‍റെ അ​ർ​ഥം. ആ ​സ്വാ​ത​ന്ത്ര്യം ഉ​റ​പ്പു​വ​രു​ത്താ​നാ​കു​ന്ന​താ​ക​ണം ഇ​ത്ത​രം മേ​ള​ക​ൾ എ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. അ​നീ​തി​ക​ൾ​ക്കെ​തി​രെ പോ​രാ​ടാ​ൻ സി​നി​മ​യെ ഒ​രു മാ​ധ്യ​മ​മാ​യി തെ​ര​ഞ്ഞെ​ടു​ത്ത മെ​ഹ്നാ​സ് മൊ​ഹ​മ്മ​ദി​ക്ക് മു​ഖ്യ​മ​ന്ത്രി സ്പി​രി​റ്റ് ഓ​ഫ് സി​നി​മ അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു.
യാ​ത്രാ വി​ല​ക്കു​മൂ​ലം മേ​ള​യ്ക്ക് എ​ത്തി​ച്ചേ​രാ​ൻ ക​ഴി​യാ​തി​രു​ന്ന ഇ​റാ​നി​യ​ൻ സം​വി​ധാ​യി​ക മെ​ഹ്നാ​സ് മൊ​ഹ​മ്മ​ദി​ക്ക് വേ​ണ്ടി മ​ഹ്നാ​സി​ന്‍റെ സു​ഹൃ​ത്തും ഗ്രീ​ക്ക് ച​ല​ച്ചി​ത്ര​കാ​രി​യും ജൂ​റി അം​ഗ​വു​മാ​യ അ​തീ​ന റേ​ച്ച​ൽ സം​ഗാ​രി പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി.

അ​വാ​ർ​ഡു സ്വീ​ക​രി​ക്കാ​നാ​യി ക്ഷ​ണി​ച്ച​പ്പോ​ൾ കൈ​വ​ശം ഒ​രു പൊ​തി​യു​മാ​യാ​ണ് അ​തീ​ന വേ​ദി​യി​ലെ​ത്തി​യ​ത്. ഉ​ള്ളി​ലെ​ന്താ​ണെ​ന്ന ഉ​ദ്വേ​ഗം നി​ല​നി​ൽ​ക്കു​ന്ന​തി​നി​ടെ അ​തീ​ന അ​തു തു​റ​ന്ന് സ​ദ​സി​നെ കാ​ണി​ച്ചു. മൊ​ഹ്നാ​സ് മു​ഹ​മ്മ​ദി മു​റി​ച്ച് ന​ൽ​കി​യ മു​ടി അ​തീ​ന വേ​ദി​യി​ൽ ഉ​യ​ർ​ത്തി കാ​ട്ടി.
സി​നി​മ മാ​ത്ര​മാ​ണ് മേ​ള​യു​ടെ വി​ഷ​യ​മെ​ന്ന​തി​നാ​ലാ​ണ് കാ​ണി​ക​ളി​ലേ​ക്കു മി​ഴി തു​റ​ക്കു​ന്ന രീ​തി​യി​ൽ ആ​ർ​ക്ക് ലൈ​റ്റ് തെ​ളി​ച്ച​തെ​ന്നു ച​ല​ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ ര​ജ്ഞി​ത് പ​റ​ഞ്ഞു.

ച​ട​ങ്ങി​ൽ സാം​സ്കാ​രി​ക മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്രി​ട്ടീ​ഷ് ഫി​ലിം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ റെ​സി​ഡ​ന്‍റ് പി​യാ​നി​സ്റ്റ് ആ​യ ജോ​ണി ബെ​സ്റ്റ് വി​ശി​ഷ്ടാ​തി​ഥി​യാ​യി​രു​ന്നു. ച​ട​ങ്ങി​ൽ മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി, മ​ന്ത്രി ആ​ന്‍റ​ണി രാ​ജു​വി​ന് ന​ൽ​കി ഫെ​സ്റ്റി​വ​ൽ ബു​ക്ക് പ്ര​കാ​ശ​നം ചെ​യ്തു.
ച​ല​ച്ചി​ത്ര സ​മീ​ക്ഷ​യു​ടെ ഫെ​സ്റ്റി​വ​ൽ പ​തി​പ്പ് അ​ഡ്വ. വി.​കെ. പ്ര​ശാ​ന്ത് എം​എ​ൽ​എ, കെ​എ​സ്എ​ഫ്ഡി​സി ചെ​യ​ർ​മാ​ൻ ഷാ​ജി എ​ൻ. ക​രു​ണി​നു ന​ൽ​കി പ്ര​കാ​ശി​പ്പി​ച്ചു.