ലോ​ട്ട​റി ഏ​ജ​ന്‍റു​മാ​ർ നി​യ​മ​സ​ഭ മാ​ർ​ച്ച് ന​ട​ത്തി
Saturday, December 10, 2022 12:23 AM IST
തി​രു​വ​ന​ന്ത​പു​രം : ഓ​ൾ കേ​ര​ളാ ലോ​ട്ട​റി ഏ​ജ​ന്‍റ്സ് ആ​ൻ​ഡ് സെ​ല്ലേ​ഴ്സ് കോ​ൺ​ഗ്ര​സ് (ഐ​എ​ൻ​ടി​യു​സി) സം​സ്ഥാ​ന സ​മി​തി സം​ഘ​ടി​പ്പി​ച്ച നി​യ​മ​സ​ഭ മാ​ർ​ച്ച് സി.​ആ​ർ. മ​ഹേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. 50 രൂ​പ ലോ​ട്ട​റി പി​ൻ​വ​ലി​ക്കു​ക, ലോ​ട്ട​റി സ​മ്മാ​ന​ത്തു​ക വ​ർ​ധി​പ്പി​ക്കു​ക, ക്ഷേ​മ​നി​ധി പെ​ൻ​ഷ​ൻ സ​മ​യ​ബ​ന്ധി​ത​മാ​യി വി​ത​ര​ണം ചെ​യ്യു​ക, ബോ​ണ​സ് കു​ടി​ശി​ക വി​ത​ര​ണം ചെ​യ്യു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു മാ​ർ​ച്ച് ന​ട​ത്തി​യ​ത്.
സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൈ​ര​ളി റാ​ഫി, പി.​വി. പ്ര​സാ​ദ്, ഒ.​ബി. രാ​ജേ​ഷ്, എം.​എ​സ്. യൂ​സ​ഫ്, ആ​ന​ത്താ​നം രാ​ധാ​കൃ​ഷ്ണ​ൻ, അ​യി​ര സ​ലീം​രാ​ജ്, സി. ​രാ​ജ​ല​ക്ഷ്മി, അ​ന്പ​ല​ത്ത​റ മു​ര​ളീ​ധ​ര​ൻ നാ​യ​ർ, കെ. ​ദേ​വ​ദാ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.