പ​ദ്ധ​തി പൂർത്തിയാകും മുന്പെ ബാലനാശാരി മടങ്ങി
Wednesday, January 25, 2023 12:24 AM IST
കാ​ട്ടാ​ക്ക​ട : വൃ​ദ്ധ​സ​ദ​ന​ത്തി​നാ​യി ഭൂ​മി ന​ൽ​കി, പ​ദ്ധ​തി പൂ​ർ​ത്തി​യാ​കും മു​ന്പെ ബാ​ല​നാ​ശാ​രി യാ​ത്ര​യാ​യി. കോ​ട്ടൂ​ർ കൃ​ഷ്ണ​ഗി​രി ത​ങ്ക​മ​ണി നേ​ഴ്സ​റി ഉ​ട​മ എ​സ്.​ആ​ർ. ബാ​ല​നാ​ശാ​രി​യാ​ണു വൃ​ദ്ധ​സ​ദ​ന​ത്തി​ലെ അം​ഗ​മാ​കു​ന്ന​തി​നു മു​ന്പേ യാ​ത്ര​യാ​യ​ത്.
കു​റ്റി​ച്ച​ൽ പ​ഞ്ചാ​യ​ത്തി​ലെ നി​രാ​ലം​ബ​രാ​യ വൃ​ദ്ധ​ജ​ന സ​മൂ​ഹ​ത്തി​ന് ഒ​രു കി​ട​പ്പാ​ടം എ​ന്ന​ത് ബാ​ല​നാ​ശാ​രി​യു​ടെ ചി​ര​കാ​ല അ​ഭി​ലാ​ഷ​മാ​യി​രു​ന്നു. ഒ​ടു​വി​ൽ സ്വ​ന്തം വ​സ്തു​വി​ൽ​നി​ന്നും അ​ഞ്ച​ര സെ​ന്‍റ് വ​സ്തു പ​ഞ്ചാ​യ​ത്തി​നു​ദാ​നം ന​ൽ​കി. വൃ​ദ്ധ​സ​ദ​ന​ത്തി​ൽ ഭാ​ര്യ​യു​മൊ​ത്ത് അ​വ​സാ​ന​കാ​ലം വ​രെ താ​മ​സി​ക്ക​ണ​മെ​ന്നാ​താ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ഗ്ര​ഹം. അ​തു സാ​ധി​ക്കാ​തെ​യാ​യി​രു​ന്നു മ​ര​ണം. 2017-18 സാ​മ്പ​ത്തി​ക വ​ർ​ഷ​മാ​ണു ഭൂ​മി പ​ഞ്ചാ​യ​ത്തി​നു ദാ​നം ന​ൽ​കി​യ​ത്. ഇ​തി​ന​കം 16ല​ക്ഷം രൂ​പ വൃ​ദ്ധ​സ​ദ​ന​ത്തി​നാ​യി ചെ​ല​വ​ഴി​ച്ചി​ട്ടു​ണ്ട്. വ​രു​ന്ന വ​ർ​ഷ​ത്തെ ബ​ജ​റ്റി​ൽ അ​ഞ്ചു​ല​ക്ഷം രൂ​പ വൃ​ദ്ധ​സ​ദ​ന​ത്തി​നാ​യി പ​ഞ്ചാ​യ​ത്ത് വ​ക കൊ​ള്ളി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ അ​ഞ്ചു പ​തി​റ്റാ​ണ്ട് കാ​ലം കോ​ട്ടൂ​രി​ലെ ക​ലാ​സാം​സ്കാ​രി​ക രം​ഗ​ത്തെ നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്നു ബാ​ല​നാ​ശാ​രി.
ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ൾ കാ​ര​ണം ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് ബ്രെ​യി​ൻ ട്യൂ​മ​ർ സ്ഥി​രീ​ക​രി​ച്ച​ത്. ചി​കി​ത്സി​ച്ചു ഭേ​ദ​മാ​ക്കാ​ൻ ക​ഴി​യാ​ത്ത വി​ധ​ത്തി​ൽ അ​സു​ഖം മൂ​ർ​ച്ഛി​ക്കു​ക​യും മ​ര​ണം സം​ഭ​വി​ക്കു​ക​യു​മാ​യി​രു​ന്നു.