കേരള സർവകലാശാല ദ്വിദിന ദേശീയ സെമിനാർ
Thursday, January 26, 2023 12:04 AM IST
തിരുവനന്തപുരം: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല സം​ഗീ​തവി​ഭാ​ഗം വി​വി​ധ സം​ഗീ​ത രൂ​പ​ങ്ങ​ളും സം​ഗീ​ത ഗ​വേ​ഷ​ണ​വും എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി ന​ട​ത്തി​യ ര​ണ്ടു ദി​വ​സം നീ​ണ്ടു നി​ന്ന ദേ​ശീ​യ സെ​മി​നാ​റി​ൽ പ്ര​ഗ​ത്ഭ​ർ ക​ർ​ണാ​ട​ക സം​ഗീ​ത​ത്തെ ആ​സ്പ​ദ​മാ​ക്കി സോ​ദാ​ഹ​ര​ണ പ്ര​ഭാ​ഷ​ണ​ങ്ങ​ൾ ന​ട​ത്തി.
കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല സം​ഗീ​ത വി​ഭാ​ഗം മേ​ധാ​വി ഡോ. ​കെ. ബി​ന്ദു വി​ശി​ഷ്ട വ്യ​ക്തി​ക​ളെ സ്വാ​ഗ​തം ചെ​യ്തു. സി​ൻ​ഡി​ക്കേ​റ്റ് അം​ഗം ഡോ. ​എ​സ്. ന​സീ​ബ് ഉ​ദ്ഘ​ട​നം ചെ​യ്തു. പ്ര​ഫ. വൈ​ക്കം വേ​ണു​ഗോ​പാ​ൽ ആ​ശം​സകൾ അർപ്പിച്ചു. ആ​ർ. ശ്യാ​മ​കൃ​ഷ്ണ​ൻ ന​ന്ദി പറഞ്ഞു.
ആ​ദ്യ​ത്തെ സെ​ഷ​നി​ൽ "ശ്രീ ​മു​ത്തു​സ്വാ​മി ദീ​ക്ഷി​ത​രു​ടെ സ​മ​ഷ്ടി ച​ര​ണ​ങ്ങ​ളെ’ ആ​സ്പ​ദ​മാ​ക്കി ക​ർ​ണാ​ട​ക സം​ഗീ​ത വി​ദു​ഷി ഡോ. ​ജി ബേ​ബി ശ്രീ​റാം സോ​ദാ​ഹ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ര​ണ്ടാ​മ​ത്തെ സെ​ഷ​നി​ൽ ക​ഥ​ക​ളി പ​ദ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി ശ്രീ ​കോ​ട്ട​ക്ക​ൽ മ​ധു ക്ലാ​സെ​ടു​ത്തു.
ര​ണ്ടാംദി​നം പു​ല്ലാ​ങ്കു​ഴ​ൽ വി​ദ്വാ​ൻ ഡോ. ​പി. പ​ദ്മേ​ഷി​ന്‍റെ പു​ല്ലാ​ങ്കു​ഴ​ൽ ക​ച്ചേ​രി ന​ട​ന്നു. ആ​റ്റു​കാ​ൽ ബാ​ല​സു​ബ്ര​ഹ്മ​ണ്യം വ​യ​ലി​നി​ലും, ഡോ. ​ജി. ബാ​ബു മൃ​ദം​ഗ​ത്തി​ലും അ​ക​ന്പ​ടി​യേ​കി. ഉ​ച്ച​ക്കുശേ​ഷം അ​ക്കാ​ഡ​മി​ക് റി​സ​ർ​ച്ച് ആ​ൻ​ഡ് പി​ൽ​ഗ്രിം​സ് എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി ഡോ. ​പി. കെ. ​സു​രേ​ഷ്കു​മാ​ർ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
മ​റ്റു കോ​ള​ജു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ, ഗ​വേ​ഷ​ണ വി​ദ്യാ​ർ​ഥി​ക​ൾ, സം​ഗീ​ത ആ​സ്വാ​ദ​ക​ർ എ​ന്നി​വ​ർ ഈ ​ദേ​ശീ​യ സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ത്തു.