ദുബായിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു
1262435
Thursday, January 26, 2023 1:10 AM IST
നെടുമങ്ങാട് : ദുബായിലുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. അഴിക്കോട് മരുതിനകം കൈലായത്ത് വീട്ടിൽ നൗഷാദിന്റെ മകൻ മുഹമ്മദ് ഫൈസൽ (21) ആണ് റാസൽഖൈമയിലുണ്ടായ അകടത്തിൽ മരിച്ചത്. ഒപ്പമുണ്ടായിരുന്ന ബന്ധു പാലോട് ഇലവുപാലം സ്വദേശി നിഷാദും കോഴിക്കോട് സ്വദേശിയും ഗുരുതരമായ പരിക്കുകളോടെ റാസൽഖൈമ ആശുപത്രിയിൽ ചികിത്സയിലാണ്. മാതാവ്: ഷൈല, സഹോദരി: ഫർഹാനാ.