സമഗ്രശിക്ഷാ കേരളം: ബോധവത്കരണ ക്ലാസ്
1262543
Friday, January 27, 2023 11:59 PM IST
തിരുവനന്തപുരം: നോര്‍ത്ത് യുആര്‍സിയുടെ കീഴിലുള്ള 10, 12 ക്ലാസുകളില്‍ പൊതുപരീക്ഷ എഴുതുന്ന ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കള്‍ക്കു വേണ്ടിയുള്ള ബോധവത്കരണ ക്ലാസ് കോര്പ്പറേഷന് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് സലിം ഉദ്ഘാടനം ചെയ്തു.
നോര്‍ത്ത് യുആര്‍സി ബിപിസി അനൂപ് അധ്യക്ഷത വഹിച്ചു. ട്രെയിനറും ഐഇഡിസി പ്രോഗ്രാം ഹെഡുമായ ഇസ്മായില്‍ സ്വാഗതം പറഞ്ഞു.
നോര്‍ത്ത് എഇഒ ഷൈല ബീഗം, വിആര്‍സി നാലാഞ്ചിറയിലെ സോഷ്യല്‍ വര്‍ക്കർമാരായ നിരേഷ്, കൃഷ്ണപ്രസാദ്, സ്പെഷൽ എഡ്യൂകേറ്റര്‍ ഹേമ, ഷാര തുടങ്ങിയവര്‍ പ്രസംഗിച്ചു. വിവിധ സ്കൂളുകളില്‍ നിന്നായി ഏഴുപതോളം രക്ഷകര്‍ത്താക്കള്‍ പങ്കെടുത്തു.