വർണോത്സവം പുസ്തകമേള ഉദ്ഘാടനം ചെയ്തു
1262548
Friday, January 27, 2023 11:59 PM IST
നെടുമങ്ങാട് : അരുവിക്കര ഭഗവതിപുരം കടമ്പനാട് ഗവൺമെന്റ് എൽപി സ്കൂളിൽ വർണോത്സവം എന്ന പേരിൽ സംഘടിപ്പിച്ച പുസ്തകമേള പ്രമുഖ കഥാകൃത്തും അധ്യാപികയുമായ സിജാറാണി ഉദ്ഘാടനം ചെയ്തു.
സ്കൂളിൽ അധ്യാപകരും പിടിഎ ഭാരവാഹികളും കൃഷിചെയ്തു വിളവെടുത്ത ചേമ്പ്, കാച്ചിൽ, നനകിഴങ്ങ്, കൂവ തുടങ്ങിയ വിഷരഹിത കാർഷിക ഉത്പന്നങ്ങളുടെ പ്രദർശനവും വില്പനയും നടന്നു.
വിപണികളിൽനിന്നു വാങ്ങുന്നതിനേക്കാൾ കുറഞ്ഞ വിലയ്ക്കാണു കാർഷിക വിളകൾ വില്പന നടത്തിയത്. പി.ടി.എ പ്രസിഡന്റ് അനിൽ കുമാർ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ ടി.എസ്.അജി സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ അജിത്കുമാർ, സ്കൂൾ വികസന സമിതിയംഗം സുരേഷ്കുമാർ തുടങ്ങിയവർ സംസാരിച്ചു.