നിംസ് മെഡിക്കൽ ചെക്കപ്പും ബോധവത്കരണ ക്ലാസും
1262550
Friday, January 27, 2023 11:59 PM IST
നെയ്യാറ്റിൻകര : നിംസ് മെഡിസിറ്റി നെയ്യാറ്റിൻകര പെൻഷൻ പ്ലാനിന്റെ ഭാഗമായി കൊല്ലയിൽ പഞ്ചായത്തിൽ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർക്കും വയോജനങ്ങൾക്കുമുള്ള സൗജന്യ മെഡിക്കൽ ചെക്കപ്പും, ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.
ധനുവച്ചപുരം ധനശ്രീ ഓഡിറ്റോറിയത്തിൽ നിംസ് മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ എം.എസ്. ഫൈസൽ ഖാൻ ഉദ്ഘാടനം ചെയ്തു. കൊല്ലയിൽ പഞ്ചായത്ത് പ്രസിഡന്റ് എൻ.എസ്. നവനീത് കുമാർ അധ്യക്ഷനായി.
ആതുര മേഖലയിലെ സ്തുത്യർഹ സേവനത്തിനു എം.എസ്. ഫൈസൽ ഖാനെ പഞ്ചായത്ത് പ്രസിഡന്റ് എൻ.എസ്. നവനീത്കുമാർ ആദരിച്ചു. വൈസ് പ്രസിഡന്റ് എസ്. സന്ധ്യ, വികസന ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി. ബൈജു, നിംസ് മെഡിസിറ്റി ജനറൽ മാനേജർ ഡോ. കെ.എ. സജു, നെയ്യാറ്റിൻകര പെൻഷൻ പ്ലാൻ കോ-ഓർഡിനേറ്റർ കെ.ആർ. രേണു തുടങ്ങിയവർ പങ്കെടുത്തു.
നെയ്യാറ്റിൻകര പെൻഷൻ പ്ലാനിൽ അംഗമാകാൻ കഴിയാത്ത വർക്കുള്ള രജിസ്ട്രേഷൻ, ഗുണഭോക്താക്കളുടെ രജിസ്ട്രേഷൻ പുതുക്കൽ, സൗജന്യ മെഡിക്കൽ ചെക്കപ്പ്, ഇനി ഞങ്ങളുടെ സേവനം ഇവിടെയും തുടങ്ങി പദ്ധതികളുടെ ഉദ്ഘാടനവും നടന്നു.