വസ്തു തട്ടിപ്പ് വിവാദം: സിപിഎം കൗണ്‍സിലര്‍ക്ക് സസ്പെന്ഷന്
1262560
Saturday, January 28, 2023 12:03 AM IST
നെയ്യാറ്റിന്‍കര : വയോധികയെ കബളിപ്പിച്ച് വസ്തുവും സ്വര്‍ണവും കൈക്കലാക്കിയെന്ന ആരോപണ വിധേയനായ സിപിഎം കൗണ്‍സിലറെ പാര്‍ട്ടി പ്രാഥമികാംഗത്വത്തില്‍ നിന്നും ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തു. നെയ്യാറ്റിന്‍കര നഗരസഭ തവരവിള വാര്‍ഡ് കൗണ്‍സിലര്‍ സുജിനെതിരെയാണ് സസ്പെന്ഷന് നടപടി സ്വീകരിച്ചത്.
വസ്തു ഇടപാടുമായി ബന്ധപ്പെട്ട പരാതിയില്‍ പ്രാഥമിക പരിശോധന നടത്തുന്നതിന് പി.കെ രാജമോഹനന്, ആര്.വി. വിജയബോസ്, കെ. മോഹന്‍ എന്നിവരെ പാര്‍ട്ടി ചുമതലപ്പെടുത്തിയിരുന്നു. ഭൂമി ഇടപാടില്‍ സ്വീകരിക്കേണ്ട സുതാര്യതയില്‍ സുജിന്‍ വേണ്ടത്ര ജാഗ്രത പാലിച്ചിട്ടില്ലായെന്ന് ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടിയെന്ന് സിപിഎം നെയ്യാറ്റിന്‍കര ഏരിയ സെക്രട്ടറി ടി. ശ്രീകുമാര്‍ അറിയിച്ചു.