മംഗലപുരത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച സംഭവം: പ്രതികളുമായി പോലീസ് തെളിവെടുപ്പ് നടത്തി
1262561
Saturday, January 28, 2023 12:03 AM IST
മംഗലപുരം : കണിയാപുരം പുത്തൻ തോപ്പിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിലും പിടികൂടാൻ പോയ പോലീസിനു നേരെ ബോംബെറിഞ്ഞ കേസിലും റിമാൻഡിലായിരുന്ന പ്രതികളെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പു നടത്തി. പ്രതികളായ ഷഫീഖ് ,അശ്വിൻ, അബിൻ എന്നിവരെയാണ് മംഗലപുരം പോലീസ് കസ്റ്റഡിയിൽ വാങ്ങിയത്.
രണ്ടു ദിവസത്തെ കസ്റ്റഡിയാണ് കോടതി അനുവദിച്ചത്. പ്രതികളെ യുവാവിനെ തട്ടിക്കൊണ്ടുപോയി പാർപ്പിച്ച കഴക്കൂട്ടത്തും പായ്ചിറയിലെ ഷഫീഖിന്റെ വീട്ടിലുമെത്തിച്ച് തെളിവെടുപ്പു നടത്തി.അമ്മക്കെതിരെ കള്ളക്കേസെടുത്തതിനാലാണ് പോലീസിനു നേരെ നാടൻ ബോംബെറിഞ്ഞതെന്ന് ഷഫീഖ് തെളിവെടുപ്പിനിടെ പോലീസിനോട് പറഞ്ഞു.