"പ്ര​ശാ​ന്ത വി​സ്മ​യം' നാ​ളെ ശ്രീ​മൂ​ലം ക്ല​ബി​ൽ
Saturday, January 28, 2023 11:53 PM IST
തി​രു​വ​ന​ന്ത​പു​രം: ശാ​രീ​രി​ക, മാ​ന​സി​ക പ​രി​മി​തി​ക​ളെ വി​സ്മ​യാ​വ​ഹ​മാ​യ ക​ഴി​വു​ക​ളി​ലൂ​ടെ തോ​ൽ​പ്പി​ച്ച് ഖ്യാ​തി നേ​ടി​യ ഡോ. ​പ്ര​ശാ​ന്ത് ച​ന്ദ്ര​ന് പു​തു​താ​യി ല​ഭി​ച്ച 17 ലോ​ക റി​ക്കാ​ർ​ഡു​ക​ൾ നാ​ളെ തി​രു​വ​ന​ന്ത​പു​ര​ത്തു ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ സ​മ്മാ​നി​ക്കും. തി​രു​വ​ന​ന്ത​പു​രം ശ്രീ ​മൂ​ലം ക്ല​ബി​ൽ നാ​ളെ രാ​വി​ലെ 10.30 മു​ത​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ 500 ല​ധി​കം ഭി​ന്ന​ശേ​ഷി​ക്കാ​ർ പ​ങ്കെ​ടു​ക്കും.
മൂ​ന്ന് ദേ​ശീ​യ പു​ര​സ്കാ​ര​ങ്ങ​ളും, പ​ത്തി​ല​ധി​കം ലോ​ക റി​ക്കാ​ർ​ഡു​ക​ളും മൂ​ന്നു​റി​ല​ധി​കം പു​ര​സ്കാ​ര​ങ്ങ​ളും ഇ​തി​നോ​ട​കം പ്ര​ശാ​ന്ത് സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്. മ​ന്ത്രി​മാ​രും, ജ​ന​പ്ര​തി​നി​ധി​ക​ളും, സി​നി​മാ രം​ഗ​ത്തെ പ്ര​മു​ഖ​രും മ​റ്റ് സാ​മൂ​ഹി​ക സാം​സ്കാ​രി​ക ക​ലാ​സാ​ഹി​ത്യ രം​ഗ​ത്തെ പ്ര​മു​ഖ​രു​മാ​ണ് 17 പു​ര​സ്കാ​ര​ങ്ങ​ൾ പ്ര​ശാ​ന്തി​ന് സ​മ്മാ​നി​ക്കു​ക.
സ്നേ​ഹ സാ​ന്ദ്രം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ്, ല​യ​ണ്‍​സ് ക്ല​ബ് ഇ​ന്‍റ​ർ നാ​ഷ​ണ​ൽ ഡി​സ്ട്രി​ക്ട് 318 എ, ​നിം​സ് മെ​ഡി സി​റ്റി, റോ​ട്ട​റി ക്ല​ബ്, കേ​ര​ള ക്ഷേ​ത്ര സം​ര​ക്ഷ​ണ സ​മി​തി, ആ​ന്‍റി നാ​ർ​ക്കോ​ട്ടി​ക് ആ​ക്‌​ഷ​ൻ കൗ​ണ്‍​സി​ൽ ഓ​ഫ് ഇ​ന്ത്യ​യും സം​യു​ക്ത​മാ​യാ​ണ് പ്ര​ശാ​ന്ത വി​സ്മ​യം എ​ന്ന പേ​രി​ൽ പ​രി​പാ​ടി ന​ട​ത്തു​ന്ന​ത്. പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ​വ​ർ​ക്കും സ​മ്മാ​ന​ങ്ങ​ളും ന​ൽ​കു​മെ​ന്നും സം​ഘാ​ട​ക​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.