എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ യാ​ത്ര​യ​യ​പ്പ് ന​ൽ​കി
Sunday, January 29, 2023 11:17 PM IST
നെ​യ്യാ​റ്റി​ൻ​ക​ര : എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ നെ​യ്യാ​റ്റി​ൻ​ക​ര ബ്രാ​ഞ്ച് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​നം നെ​യ്യാ​റ്റി​ൻ​ക​ര ന​ഗ​ര​സ​ഭ ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജെ. ​ജോ​സ് ഫ്രാ​ങ്ക്ളി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ സെ​ക്ര​ട്ട​റി ജോ​ർ​ജ് ആ​ന്‍റ​ണി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ​ർ​വീ​സി​ൽ നി​ന്നും വി​ര​മി​ക്കു​ന്ന മു​ൻ സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​ങ്ങ​ളാ​യ ആ​ർ.​ടി.​നോ​ബി​ൾ​സിം​ഗി​നെ​യും ഗ​സ​റ്റ​ഡ് ത​സ്തി​ക​യി​ലേ​ക്ക് പ്ര​മോ​ഷ​ൻ ല​ഭി​ച്ച കെ. ​ബി​ജു​വി​നെ​യും ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു. സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ എ​സ്.​എ​സ്.​സ​ജി, വി.​പി. ബാ​ബാ​കു​മാ​ർ, ജി​ല്ലാ ട്ര​ഷ​റ​ർ ഷൈ​ജി ഷൈ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്.​വി. ബി​ജു, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യ എ​സ്. ഷാ​ജി, എ​ൻ.​ആ​ർ. ഷി​ബി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

സ​ർ​ഗോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു

നെ​ടു​മ​ങ്ങാ​ട്: യു​പി,എ​ച്ച്എ​സ് വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​ർ​ഗ​വാ​സ​ന പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന് വേ​ണ്ടി സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ൺ​സി​ൽ രൂ​പ ന​ൽ​കി​യി​ട്ടു​ള്ള സ​ർ​ഗോ​ത്സ​വം 2023 നെ​ടു​മ​ങ്ങാ​ട് താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചു. ഗ്ര​ന്ഥ​ശാ​ല​യി​ൽ നി​ന്നും നി​ശ്ചി​ത മ​ത്സ​ര​ങ്ങ​ളി​ൽ ഒ​ന്നാം സ്ഥാ​നം ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ളാ​ണ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. താ​ലൂ​ക്ക് ത​ല സ​ർ​ഗോ​ത്സ​വം സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി വി.​കെ. മ​ധു ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ജ​യി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ സി.​എ​സ്. ശ്രീ​ജ സ​മ്മാ​ന​ദാ​നം ന​ട​ത്തി. ജി​ല്ലാ സെ​ക്ര​ട്ട​റി പേ​ര​യം ശ​ശി, താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് കാ​ഞ്ഞി​രം​പാ​റ മോ​ഹ​ന​ൻ, താ​ലൂ​ക്ക് സെ​ക്ര​ട്ട​റി എ​ൻ. ഗോ​പാ​ല​കൃ​ഷ്ണ​ൻ താ​ലൂ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ജി.​പ്രേ​മ​ച​ന്ദ്ര​ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി മു​രു​ക​ൻ കാ​ച്ചാ​ണി, കെ. ​രാ​ജേ​ന്ദ്ര​ൻ, ഡി. ​രാ​ജ​ശേ​ഖ​ര​ൻ നാ​യ​ർ, സ​ജി​കു​മാ​ർ,ഷീ​ജ, ചാ​യം ധ​ർ​മ്മ​രാ​ജ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.