മാ​ലി​ന്യ ര​ഹി​ത നെ​യ്യാ​റ്റി​ൻ​ക​ര പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി
Sunday, January 29, 2023 11:17 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര : നെ​യ്യാ​റ്റി​ന്‍​ക​ര നി​യോ​ജ​ക​മ​ണ്ഡ​ലം പൂ​ര്‍​ണ​മാ​യും മാ​ലി​ന്യ​ര​ഹി​ത​മാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ കെ. ​ആ​ൻ​സ​ല​ൻ എം​എ​ൽ​എ രൂ​പം ന​ൽ​കി​യ ഹ​രി​ത നെ​യ്യാ​ർ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. ചെ​രി​പ്പ്, ബാ​ഗ്, തു​ണി​ത്ത​ര​ങ്ങ​ള്‍ , കു​പ്പി​ച്ചി​ല്ലു​ക​ള്‍, ഇ​ല​ക്ട്രോ​ണി​ക്സ് മാ​ലി​ന്യ​ങ്ങ​ൾ എ​ന്നി​ങ്ങ​നെ​യു​ള്ള അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ള്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഹ​രി​ത​ക​ര്‍​മ​സേ​നാം​ഗ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ ശേ​ഖ​രി​ക്കും. ഇ​വ സം​സ്ക​രി​ക്കു​ന്ന​തും ശാ​സ്ത്രീ​യ പു​നഃ​ചം​ക്ര​മ​ണം ന​ട​ത്തു​ന്ന​തും ക്ലീ​ന്‍ കേ​ര​ള ക​മ്പ​നി​യാ​ണെ​ന്ന് എം​എ​ല്‍​എ പ​റ​ഞ്ഞു.ചെ​ങ്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ ആ​ദ്യ ലോ​ഡ് അ​ജൈ​വ മാ​ലി​ന്യം ക്ലീ​ൻ കേ​ര​ള ക​മ്പ​നി​ക്ക് കൈ​മാ​റി. ലോ​ഡു​മാ​യി പോ​കു​ന്ന വാ​ഹ​ന​ത്തി​ന്‍റെ ഫ്ലാ​ഗ് ഓ​ഫ് ക​ര്‍​മം കെ. ​ആ​ന്‍​സ​ല​ന്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു.​പാ​റ​ശാ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ബെ​ൻ ഡാ​ർ​വി​ൻ, ചെ​ങ്ക​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ. ഗി​രി​ജ, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​അ​ജി​ത്ത് കു​മാ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം സൂ​ര്യ എ​സ്. പ്രേം, ​ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ജോ​ജി, രാ​ഹി​ൽ ആ​ർ. നാ​ഥ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.