ലൈ​സ​ൻ​സ് ഇ​ല്ലാ​തെ പ്ര​വ​ർ​ത്തി​ച്ച ഹോ​ട്ട​ൽ അ​ട​പ്പി​ച്ചു
Sunday, January 29, 2023 11:17 PM IST
നെ​ടു​മ​ങ്ങാ​ട്: ഫു​ഡ് സേ​ഫ്റ്റി ലൈ​സ​ൻ​സ് ഇ​ല്ലാ​തെ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഹോ​ട്ട​ൽ ഭ​ക്ഷ്യ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ അ​ട​പ്പി​ച്ചു. ക​ട അ​ട​പ്പി​ക്കു​ന്ന​തി​നി​ടെ ഉ​ദ്യോ​ഗ​സ്ഥ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ ഹോ​ട്ട​ൽ ഉ​ട​മ​യ്ക്കും ഭാ​ര്യ​ക്കു​മെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. നെ​ടു​മ​ങ്ങാ​ട് വാ​ളി​ക്കോ​ട് പ്ര​വ​ർ​ത്തി​ക്കു​ന്ന ന​സീ​ർ ഹോ​ട്ട​ലി​ൽ നെ​ടു​മ​ങ്ങാ​ട് സ​ർ​ക്കി​ൾ ഭ​ക്ഷ്യ സു​ര​ക്ഷാ ഓ​ഫീ​സ​റും ആ​റ്റി​ങ്ങ​ൽ സ​ർ​ക്കി​ൾ ഭ​ക്ഷ്യ സു​ര​ക്ഷാ ഓ​ഫീ​സ​റും ചേ​ർ​ന്ന ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ സ്ഥാ​പ​ന​ത്തി​ന് ഫു​ഡ് സേ​ഫ്റ്റി ലൈ​സ​ൻ​സ് ഇ​ല്ലെ​ന്ന് ക​ണ്ടെ​ത്തി. ഫു​ഡ് സേ​ഫ്റ്റി ലൈ​സ​ൻ​സ് ഇ​ല്ലാ​തെ പ്ര​വ​ർ​ത്തി​ച്ച​തി​നാ​ൽ സ്ഥാ​പ​നം അ​ട​യ്ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി യ​പ്പോ​ൾ സ്ഥാ​പ​ന ഉ​ട​മ ന​സീ​റു​ദീ​ൻ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ക​യ​ർ​ത്ത് സം​സാ​രി​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​താ​യി പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.
ഹോ​ട്ട​ൽ ഉ​ട​മ​യു​ടെ ഭാ​ര്യ ന​ഗ​ര​സ​ഭ സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ കൂ​ടി​യാ​യ റീ​ജ​യും സ്ഥാ​പ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന മ​റ്റൊ​രു വ്യ​ക്തി​യും അ​സ​ഭ്യ​മാ​യ വാ​ക്കു​ക​ൾ ഉ​പ​യോ​ഗി​ച്ച് അ​ധി​ക്ഷേ​പി​ച്ച​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു. പി​ന്നീ​ട് നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് എ​ത്തി ഭ​ക്ഷ്യ സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ റി​പ്പോ​ർ​ട്ട് എ​ഴു​തി നി​യ​മ​പ​ര​മാ​യി നോ​ട്ടീ​സ് ന​ൽ​കി സ്ഥാ​പ​നം അ​ട​പ്പി​ക്കു​ക​യാ​യി​രുന്നു.​ഭ​ക്ഷ്യ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ ന​ൽ​കി​യ പ​രാ​തി​യി​ൽ ന​സീ​ർ ഹോ​ട്ട​ലി​ന്‍റെ ഉ​ട​മ​യാ​യ ന​സീ​റു​ദ്ദീ​ൻ ഭാ​ര്യ​റീ​ജ, ഹോ​ട്ട​ലി​ലെ ക​ണ്ടാ​ല​റി​യു​ന്ന വ്യ​ക്തി എ​ന്നി​വ​ർ​ക്ക് എ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു.