സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കൈ​ത്താ​ങ്ങാ​യി ‘സ​ച്ച് ആ​പ്പി​ൾ ബെ​ൽ ഹാ​പ്പി ലേ​ണിം​ഗ്’
Sunday, January 29, 2023 11:18 PM IST
തി​രു​വ​ന​ന്ത​പു​രം: സാ​ന്പ​ത്തിക​മാ​യി പി​ന്നോ​ക്കം നി​ല്ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കൈ​ത്താ​ങ്ങാ​യി സ​ച്ച് ആ​പ്പി​ൾ ബെ​ൽ ഹാ​പ്പി ലേ​ണിം​ഗ്. 30 വ​ർ​ഷ​മാ​യി സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ന​രം​ഗ​ത്തു​ള്ള സ​ന്ന​ദ്ധ സം​ഘ​ട​ന​യാ​യ സ​ച്ചി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷം സം​സ്ഥാ​ന​ക്ക് സാ​ന്പ​ത്തീ​ക​മാ​യി പി​ന്നോ​ക്കം നി​ല്ക്കു​ന്ന ഒ​രു​ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​നോ​പ​ക​ര​ണം വി​ത​ര​ണം ചെ​യ്യു​മെ​ന്ന് സ​ച്ച് ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ കെ.​പി രാ​ജേ​ന്ദ്ര​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. സ്കൂ​ൾ ബാ​ഗ് ഉ​ൾ​പ്പെ​ടു​ന്ന കി​റ്റി​ൽ ബു​ക്സ്, പേ​ന, ഇ​ൻ​സ്ട്ര​മെ​ന്‍റ് ബോ​ക്സ്, മ​റ്റ് പ​ഠ​ന സാ​മ​ഗ്രി​ക​ൾ എ​ന്നി​വ അ​ട​ങ്ങി​യി​രി​ക്കും.
വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് മി​ക​ച്ച​പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കു​ന്ന കേ​ര​ള​ത്തി​ലും സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി കാ​ര​ണം പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങാ​ൻ വി​ദ്യാ​ർ​ഥി​ക​ൾ ബു​ദ്ധി​മു​ട്ട് നേ​രി​ടു​ന്ന​താ​യി സ​ർ​വേ​യി​ലൂ​ടെ വ്യ​ക്ത​മാ​യി. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ത്ത​ച​ര​മൊ​രു തീ​രു​മാ​നം കൈ​ക്കൊ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. സം​സ്ഥാ​ന​ത്തെ സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ലെ അ​പ്പ​ർ പ്രൈ​മ​റി, ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളെ​യാ​ണ് ഇ​തി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.
സ്കൂ​ൾ പി​ടി​എ, അ​ധ്യാ​പ​ക​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​കും വി​ദ്യാ​ർ​ഥി​ക​ളെ ക​ണ്ടെ​ത്തു​ക.സാ​മൂ​ഹി​ക ന​ന്മ​യ്ക്കും സം​സ്ഥാ​ന​ത്തി​ന്‍റെ വി​ദ്യാ​ഭ്യാ​സ പു​രോ​ഗ​തി​ക്കും പി​ന്തു​ണ ന​ല്കു​ക​യാ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും സ​ച്ച് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി. അ​ഡ്വ. അ​മ​ൽ ദേ​വ‌രാ​ജ്, സി. ​പ്ര​ദീ​പ് എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.