നേമം: ഐഎൻടിയുസി തിരുവനന്തപുരം ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള കായിക മത്സരങ്ങൾ തുടങ്ങി. 20 ടീമുകൾ പങ്കെടുത്ത ബാഡ്മിന്റൺ മത്സരത്തോടെ ആറ്റുകാൽ കാലടിയിൽ ഉമാതോമസ് എംഎൽഎ കായിക മത്സരങ്ങളുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു.
ജില്ലാസമ്മേളനത്തോടനുബന്ധിച്ചു നാലിനങ്ങളിലാണ് കായിക മത്സരങ്ങൾ നടക്കുന്നത്. ഇന്ന് വെഞ്ഞാറമൂട് മുസ്ലിം കോളജ് ഓഡിറ്റോറിയത്തിൽ ക്രിക്കറ്റ് മത്സരവും ഫെബ്രുവരി ഒന്നിന് വെള്ളനാട് ക്ഷേത്ര മൈതാനത്ത് വടംവലി മത്സരവും ഫെബ്രുവരി അഞ്ചിന് വട്ടിയൂർക്കാവ് പോളിടെക്നിക് ഓഡിറ്റോറിയത്തിൽ ഫുട്ബോൾ മത്സരവും നടക്കും. ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് വി.ആർ. പ്രതാപൻ, കൈമനം പ്രഭാകരൻ, എം.എസ്. താജുദ്ദീൻ, പുത്തൻപള്ളി നിസാറുദ്ദീൻ, വെഞ്ഞാറമൂട് സുരേഷ്, വഴിമുക്ക് സയ്യദലി, ജെ. സതികുമാരി, ഷുബില ഡാനിയൻ, എസ്.എസ്. സജികുമാരി, രാജാ എസ്. നടരാജൻ, കരമന ഗോപൻ, ജയകുമാർ, അമൽദേവ്, പ്രദീപ്, സുരേഷ് കുമാർ, കളിപ്പാംകുളം പ്രഭാകരൻ, പാടശേരി ഉണ്ണിഎന്നിവർ പ്രസംഗിച്ചു.
സാമൂഹ്യസേവന രംഗത്തെ മികച്ച സംഭാവനകളെ പരിഗണിച്ചു ഹുസൈൻ സേട്ടിനേയും കാർഗിൽ യുദ്ധത്തിൽ വെടിയേറ്റ ജവാൻ മഹേഷിനേയും ഉദ്ഘാടന വേദിയിൽ ആദരിച്ചു.