വെള്ളറട: പഞ്ചായത്തിലെ സ്മാര്‍ട്ട് അങ്കണവാടി ഉദ്ഘാടനം, എസ്സി-എസ്ടി കുട്ടികള്‍ക്ക് ഫര്‍ണിച്ചര്‍ വിതരണം, എസ്ടി, ജനറല്‍, എസ്സി വിഭാഗക്കാര്‍ക്ക് കട്ടില് വിതരണം, കൂതാളി-ഡാലിമുഖം- യുപിഎസ് വെള്ളറട സ്കൂളുൾക്കുള്ള സ്മാര്‍ട്ട് ക്ലാസ് റൂം ഉദ്ഘാടനം, കമ്പ്യൂട്ടര്‍ ലാബിന്റെ ഉദ്ഘാടനം, പഞ്ചായത്ത് ഹെല്‍പ്പ് ഡെസ്ക് ഉദ്ഘാടനം എന്നിവ നടന്നു.
ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജയന്തി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് രാജ്മോഹന്‍ ഉദ്ഘാടനം നിർവഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.ജി. മംഗള്‍ദാസ്, പഞ്ചായത്ത് അംഗങ്ങളായ വിജി, ഫിലോമിന, ലീല, ഷീജാ വിന്‍സെന്റ്, സരള വിന്‍സെന്റ്, മേരിക്കുട്ടി, നളികുമാര്, ഷാജി കൂതാളി, ശ്രീകല എന്നിവര്‍ പ്രസംഗിച്ചു. പഞ്ചായത്ത് അംഗം മുട്ടച്ചല്‍ സിവിന് സ്വാഗതവും പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ഉണ്ണികൃഷ്ണന് നന്ദിയും പറഞ്ഞു.