ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനം ആചരിച്ചു
Tuesday, January 31, 2023 11:32 PM IST
തിരുവനന്തപുരം: ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ത​മ്പാ​നൂ​രി​ലെ പൊ​ന്ന​റ ശ്രീ​ധ​ർ പാ​ർ​ക്കി​ൽ ന​ട​ത്തി​യ ഗാ​ന്ധി​ജിയുടെ ര​ക്ത​സാ​ക്ഷി ത്വ ദി​നാ​ച​ര​ണം മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് തെ​ന്ന​ല ബാ​ല​കൃ​ഷ്ണ​പി​ള്ള ഉ​ദ്ഘാ​ട​നം ചെയ്തു. ഡിസിസി ​അ​ധ്യ​ക്ഷ​ൻ പാ​ലോ​ട് ര​വി അ​ധ്യ​ക്ഷ​നായി.
ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ പ്ര​ഥ​മ ഗാ​ന്ധി​ജി ജ​ന സേ​വ​ പു​ര​സ്കാ​രം സി​നി​മ സം​വി​ധാ​യ​ക​ൻ അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ പ​ത്ത​നാ​പു​രം ഗാ​ന്ധിഭ​വ​നു കൈ​മാ​റി. സെക്രട്ടറി പു​ന​ലൂ​ർ സോ​മ​രാ​ജ​ൻ അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി.​ ഡോ.​ ഓ​മ​ന​ക്കു​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ദേ​ശ​ഭ​ക്തി​ഗാ​നാ​ലാ​പ​നത്തിൽ കാ​വാ​ലം ശ്രീ​കു​മാ​റും പ​ന്ത​ളം ബാ​ല​നും ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു.​ ഫാ​. സി.​ ജോ​സ​ഫ്, പാ​ള​യം ഇ​മാം ശു​ഹൈ​ബ് മൗ​ല​വി, ഉ​മ്മ​ൻ വി. ​ഉ​മ്മ​ൻ, കാ​ട്ടൂ​ർ നാ​രാ​യ​ണ​പി​ള്ള, എ​ൻ.​ ശ​ക്ത​ൻ, ജി.​എ​സ്.​ ബാ​ബു, നെ​യ്യാ​റ്റി​ൻ​ക​ര സ​ന​ൽ, വി.എ​സ്.​ ശി​വ​കു​മാ​ർ, എം.എ.​ വാ​ഹി​ദ്, പി.​കെ.​ വേ​ണു​ഗോ​പാ​ൽ, കൈ​മ​നം പ്ര​ഭാ​ക​ര​ൻ, വി​നോ​ദ് സെ​ൻ, വ​ലി​യശാ​ല പ​ര​മേ​ശ്വ​ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.​ ശാ​സ്ത​മം​ഗ​ലം മോ​ഹ​ൻ, ശ്രീ​ക​ണ്ഠ​ൻ നാ​യ​ർ, ആ​ർ.​ ഹ​രി​കു​മാ​ർ, എ​സ്. ​കൃ​ഷ്ണ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.
നെ​ടു​മ​ങ്ങാ​ട്: ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ൺ​ഗ്ര​സ് ആ​നാ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി​ ബാ​ങ്ക് ജം​ഗ്ഷ​നി​ൽ സം​ഘ​ടി​പ്പി​ച്ച ഗാ​ന്ധിജി അ​നു​സ്മ​ര​ണ സ​മ്മേ​ള​നം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഹു​മ​യൂ​ൺ ക​ബീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി മു​ൻ പ്ര​സിഡന്‍റ് ആ​ർ. അ​ജ​കു​മാ​ർ അ​ധ്യക്ഷ​ത വ​ഹി​ച്ചു. നെ​ട്ട​റ​ക്കോ​ണം ഗോ​പാ​ല​കൃ​ഷ്ണ​ൻ, മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ എം.എ​ൻ. ഗി​രി, പാ​ണ​യം അ​ബ്ദു​ൽ സ​ലാം, എ ​മു​ര​ളീ​ധ​ര​ൻ നാ​യ​ർ, വേ​ല​പ്പ​ൻ നാ​യ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
നെ​ടു​മ​ങ്ങാ​ട്: ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ൺ​ഗ്ര​സ് മൂ​ഴി മ​ണ്ഡ​ലം ക​മ്മി​റ്റി​ മൂ​ഴി ജം​ഗ്ഷ​നി​ൽ നടത്തിയ ഗാന്ധിജി അ​നു​സ്മ​ര​ണത്തിന് മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് വേ​ട്ട​മ്പ​ള്ളി സ​ന​ൽ, ഡി​സി​സി മെ​മ്പ​ർ കെ. ​ശേ​ഖ​ര​ൻ, ബ്ലോ​ക്ക് കോ​ൺ​ഗ്രസ് ക​മ്മി​റ്റി അം​ഗം വേ​ങ്ക​വി​ള സു​രേ​ഷ്, ഐ​എ​ൻ​ടി​യു​സി മ​ണ്ഡ​ലം പ്രി​സി​ഡ​ന്‍റ് വേ​ങ്ക​വി​ള ജ​യ​കു​മാ​ർ, കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ മൂ​ഴി സു​നി​ൽ, നി​​സാം പ​ള്ളി​മു​ക്ക്, സീ​റാസ് മൂ​ഴി ബാ​ബു, ക​വി​രാ​ജ​പു​രം ഷെ​രീ​ഫ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.
നെ​ടു​മ​ങ്ങാ​ട്: നെ​ടു​മ​ങ്ങാ​ട് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ രക്തസാക്ഷിത്വ ദിനാചരണത്തി ൽ മ​ണ്ഡ​ലം പ്ര​സി​ഡന്‍റ് അ​ഡ്വ.​ മ​ഹേ​ഷ് ച​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി.​ ഡിസി​സി ജ​നറൽ ​സെ​ക്ര​ട്ട​റി​ നെ​ട്ടിറ​ച്ചി​റ ജ​യ​ൻ അ​നു​സ്മ​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു. രാ​ജ​ശേ​ഖ​ര​ൻ നാ​യ​ർ, ക​രു​പ്പൂ​ർ സു​രേ​ഷ് മാ​ഹിം, എ.എ​ൻ. ഷെ​രി​ഫ്, ആ​ദി​ത്യ വി​ജ​യ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.
പേ​രൂ​ർ​ക്ക​ട: ​ഗാ​ന്ധി​ജിയു​ടെ ര​ക്ത​സാ​ക്ഷി​ത്വദി​നം കോ​ൺ​ഗ്ര​സ് - എ​സ് ജി​ല്ലാക​മ്മി​റ്റി രാ​ഷ്ട്രപു​ന​ര​ർ​പ്പ​ണ ദി​ന​മാ​യി ആ​ച​രി​ച്ചു. മു​ൻ മേ​യ​ർ കെ. ​ച​ന്ദ്രി​ക ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡന്‍റ് പാ​ള​യം രാ​ജ​ൻ അ​ധ്യ​ക്ഷ​ത​ വഹിച്ചു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഉ​ഴ​മ​ല​യ്ക്ക​ൽ വേ​ണു​ഗോ​പാ​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ​ട്ടം കൃ​ഷ്ണ​കു​മാ​ർ, ശാ​ന്തി​വി​ള രാ​ധാ​കൃ​ഷ്ണ​ൻ, നെ​യ്യാ​റ്റി​ൻ​ക​ര ജ​യ​ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.