പാ​ച​ക​പ്പു​ര​യു​ടെ ഉ​ദ്ഘാ​ട​നം
Tuesday, January 31, 2023 11:32 PM IST
നെ​ടു​മ​ങ്ങാ​ട് : വേ​ട്ട​മ്പ​ള്ളി കെ​കെ​വിഎ​ൽപി​എ​സി​ന്‍റെ പാ​ച​ക​പ്പു​ര​യു​ടെ ഉ​ദ്ഘാ​ട​നം അ​ഡ്വ. ​ഡി.​കെ. മു​ര​ളി എം​എ​ൽഎ ​നി​ർ​വ​ഹി​ച്ചു. ആ​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ഷൈ​ല​ജ അധ്യക്ഷ​ത വ​ഹി​ച്ചു.​
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ക​സ​നകാ​ര്യ സ്റ്റാന്‍റിംഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ എ​സ്. സു​നി​ത, ക​ണ്ണ​ൻ വേ​ങ്ക​വി​ള, കൊ​ല്ല​ങ്കാ​വ് അ​നി​ൽ, വേ​ങ്ക​വി​ള സ​ജി, തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. എംഎ​ൽഎ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽനി​ന്നും 10 ല​ക്ഷം രൂ​പ വി​നിയോ​ഗി​ച്ചാ​ണ് പാ​ച​ക​പ്പു​ര നി​ർ​മിച്ച​ത്.

പോ​ത്ത​ന്‍​കോ​ട് ഗോ​പ​നെ
സ​സ്പെ​ന്‍​ഡ് ചെ​യ്തു

തി​രു​വ​ന​ന്ത​പു​രം: സം​ഘ​ട​നാ​പ​ര​മാ​യ അ​ച്ച​ട​ക്കം ലം​ഘി​ച്ച​തി​നു മ​ണി​ക​ണ്ഠ​‍നെ (​പോ​ത്ത​ന്‍​കോ​ട് ഗോ​പ​ന്‍) ​കേ​ര​ള കോ​ണ്‍​ഗ്ര​സ് - എമ്മില്‍നി​ന്നും അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്പെ​ന്‍​ഡ് ചെ​യ്തു. പാ​ര്‍​ട്ടി ഓ​ഫീ​സി​ല്‍ ചേ​ര്‍​ന്ന നെ​ടു​മ​ങ്ങാ​ട് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യി​ല്‍ പാ​ര്‍​ട്ടി അ​ച്ച​ട​ക്ക​ത്തി​നു യോ​ജി​ക്കാ​ത്ത നി​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച​തി​നാ​ണ് ഇ​ദ്ദേ​ഹ​ത്തെ സ​സ്പെ​ന്‍​ഡ് ചെ​യ്ത​തെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ്എം സം​സ്ഥാ​ന ഓ​ഫീ​സ് ചാ​ര്‍​ജ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ്റ്റീ​ഫ​ന്‍ ജോ​ര്‍​ജ് അ​റി​യി​ച്ചു.