നെയ്യാർ പാർക്കിലെ മാനുകൾക്ക് ക്ഷയരോഗം: അന്വേഷണം തുടങ്ങി
1264039
Wednesday, February 1, 2023 11:00 PM IST
കാട്ടാക്കട : തിരുവനന്തപുരം മൃഗശാലയ്ക്ക് പിന്നാലെ നെയ്യാറിലെ മാൻ പാർക്കിലെ മാനുകൾക്കും ക്ഷയരോഗം. വനം വകുപ്പ് അന്വേഷണം തുടങ്ങി. പാർക്കിലെ രണ്ടു മാനുകൾക്ക് രോഗം പിടിപെട്ടതായാണ് സൂചന. രോഗം പടരുമെന്നതിനാൽ അതീവ ജാഗ്രത പുലർത്തുകയാണ് അധികൃതർ. ജീവനക്കാരോട് ശ്രദ്ധ പുലർത്താൻ നിർദ്ദേശം നൽകി.
കഴിഞ്ഞ വർഷം ഇവിടെ16 മാനുകൾ ചത്തിരുന്നു. 150 ഒാളം മാനുകളാണ് ഇവിടുള്ളത്. ക്ഷയരോഗബാധ എങ്ങനെയാണ് പിടിപെട്ടതെന്ന് ബന്ധപ്പെട്ടവർക്കും അറിയില്ല.
മാനുകളെ കാണാൻ വരുന്നവർ മാനുകൾക്ക് ഭക്ഷണം നൽകുന്നത് ഒഴിവാക്കാൻ നിർദ്ദേശം നൽകിക്കഴിഞ്ഞു. മാനുകളുടെ രക്ത സാമ്പിൾ പാലോട് വെറ്ററിനറി ലാബിലേയ്ക്ക് പരിശോധനയക്ക് അയച്ചു.