ലോറിയുടെ ടയർ പൊട്ടി: ശബ്ദംകേട്ട് വിദ്യാർഥിനി കുഴഞ്ഞു വീണു
1264043
Wednesday, February 1, 2023 11:00 PM IST
വിഴിഞ്ഞം: അമിതഭാരവുമായെത്തിയ ടിപ്പർ ലോറിയുടെ ടയർ പൊട്ടിയ ശബ്ദം കേട്ട് കോളജിലേക്ക് പോകാൻ ബസ് കാത്ത് നിന്ന വിദ്യാർഥിനി കുഴഞ്ഞു വീണു.
ഇന്നലെ രാവിലെ എട്ടരയോടെ വിഴിഞ്ഞം ജംഗഷനിലായിരുന്നു സംഭവം. തുറമുഖ നിർമാണത്തിന് കല്ലുമായെത്തിയ ടിപ്പർ ലോറിയുടെ ടയറാണ് വൻ ശബ്ദത്തോടെ പൊട്ടിയത്. കുഴഞ്ഞു വീണ വിദ്യാർഥിയെ സമീപത്തുണ്ടായിരുന്ന വർ ചേർന്ന് പ്രഥമശുശ്രൂഷ നൽകി. സുരക്ഷിതമല്ലാത്ത രീതിയിൽ അമിത ഭാരവുമായി എത്തുന്ന ടിപ്പറുകളുടെ കാലപ്പഴക്കം ചെന്നടയറുകളാണ് അപകടം വരുത്തി വയ്ക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. ടയറുകൾ പൊട്ടി ഓടാൻ പറ്റാത്ത തരത്തിൽ വാഹനങ്ങൾ വഴിയിൽ കിടക്കുന്നത് നിത്യ സംഭവമാണെങ്കിലും ബണ്ഡപ്പെട്ട അധികൃതർ തിരിഞ്ഞ് നോക്കാറില്ലെന്നും പരാതിയുണ്ട്.