ഫൈനാൻസ് ഉടമയെ ആക്രമിച്ച് കവർച്ച: ഒരാൾകൂടി പിടിയിൽ
1264352
Thursday, February 2, 2023 11:41 PM IST
വിഴിഞ്ഞം: സ്വർണപണയ സ്ഥാപന ഉടമയെ ആക്രമിച്ച് സ്വർണം കവർന്ന കേസിലെ അഞ്ചാം പ്രതിയും അറസ്റ്റിൽ. കന്യാകുമാരി കൊട്ടറക്കോണം പണ്ടാരത്തോട്ടം വീട്ടിൽ ജുബിൻ (30) നെ വിഴിഞ്ഞംപോലീസ് തമിഴ്നാട്ടിൽ നിന്ന് അറസ്റ്റുചെയ്തത്. കഴിഞ്ഞ ജൂലൈ 29 ന് രാത്രി എട്ടരയോടെയായിരുന്നു സംഭവം.
ഉച്ചക്കട ചപ്പാത്ത് റോഡിൽ വട്ടവിള ജംഗ്ഷനിൽ സുകൃത ഫൈനാൻസ് ഉടമ കോട്ടുകാൽ ഉദിനിന്നവിള വീട്ടിൽ വയോധികനായ പദ്മകുമാറിന്റെ പക്കലുണ്ടായിരുന്ന ഇരുപത് പവൻ ആഭരണവും ഒന്നേമുക്കാൽ ലക്ഷം രൂപയുമടങ്ങിയബാഗാണ് ബൈക്കിലെത്തിയ സംഘം തട്ടിയെടുത്തത്. സമീപത്തെ സിസിടിവി കാമറയിൽ പതിഞ്ഞ ഒരു കാറിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് പ്രതികളെ പിടികൂടാൻ സഹായിച്ചത്. ഈ സംഭവത്തിൽ സ്ത്രീയുൾപ്പെട്ട നാലുപേരെ വിഴിഞ്ഞം പോലീസ് നേരത്തെ അറസ്റ്റുചെയ്തിരുന്നു.