ഹോട്ടൽ ജീവനക്കാരന് മർദനം: അഞ്ച് പേർക്കെതിരെ കേസ്
Thursday, February 2, 2023 11:43 PM IST
വി​ഴി​ഞ്ഞം:​ വി​ഴി​ഞ്ഞം​ അ​ടി​മ​ല​തു​റ​യി​ൽ വി​ദേ​ശ വ​നി​ത​യ്ക്കുനേ​രെ മാ​ന​ഭം​ഗ ശ്ര​മ​മെ​ന്നു പ​രാ​തി. ത​ട​യാ​നെ​ത്തി​യ ഹോ​ട്ട​ൽ ഷെ​ഫി​നു ക്രൂ​രമ​ർ​ദ്ദ​നം. ടാ​ക്സി ഡ്രൈ​വ​ർ ഉ​ൾ​പ്പെ​ടെ അ​ഞ്ചം​ഗ സം​ഘ​ത്തി​നെ​തി​രെ സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ച​തി​നു വി​ഴി​ഞ്ഞം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
31ന് ​ചൊ​വ്വ​ര​യി​ലെ സ്വ​കാ​ര്യ റി​സോ​ർ​ട്ടി​നു മു​ന്നി​ലെ ബീ​ച്ചി​ലേ​ക്കു​ള്ള വ​ഴി​യി​ൽ വച്ചാണ് യു കെ സ്വ​ദേ​ശി​നി​ക്കുനേ​രെ​ അ​ഞ്ചം​ഗ സം​ഘ​ത്തി​ന്‍റെ പീ​ഡ​ന ശ്ര​മമുണ്ടായത്.
ത​ട​യാ​നെ​ത്തി​യ റി​സോ​ർ​ട്ടി​ലെ ഷെ​ഫി​നെ സം​ഘം മ​ർ​ദിച്ച​താ​യും വി​ഴി​ഞ്ഞം പോലീ​സി​ന് പ​രാ​തി ന​ൽ​കി. ഇ​തു സം​ബ​ന്ധിച്ച് വി​ദേ​ശ​വ​നി​ത റി​സോ​ർ​ട്ട് അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കി. ഇ​വ​രു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് ഷെ​ഫും റി​സോ​ർ​ട്ട് മാ​നേ​ജ​രും ര​ണ്ടു പ​രാ​തി​ക​ൾകൂടി വി​ഴി​ഞ്ഞം പോ​ലീ​സി​നു ന​ൽ​കി​യെ​ങ്കി​ലും പ്ര​തി​ക​ളെ പി​ടി​കൂ​ടി​യി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.
കഴിഞ്ഞദിവസം ​രാ​ത്രിപ​ത്തോ ​ടെ ടാ​ക്സി ഡ്രൈ​വ​ർ ഉ​ൾ​പ്പെ​ട്ട സം​ഘം വ​നി​ത​യെ പി​ന്തു​ട​ർ​ന്നു പാ​ത​യു​ടെ ഇ​രു​ട്ടു​ള്ള ഭാ​ഗ​ത്തുവ​ച്ച് പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചുവെ ന്നാ​ണ് റി​സോ​ർ​ട്ട് എ​ച്ച്ആ​ർ മാ​നേ​ജ​ർ ന​ൽ​കി​യ പ​രാ​തി​യി​ലു​ള്ള​ത്. ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് പോ​കാ​നി​റ​ങ്ങു​ക​യാ​യി​രു​ന്ന ഷെ​ഫ് രാ​ജ ഷെ​യ്ക് സ്ത്രീ​യു​ടെ നി​ല​വി​ളി കേ​ട്ട് ഓ​ടി​യെത്തി വ​നി​ത​യെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ചു. ഇ​തോ​ടെ മ​ദ്യ ല​ഹ​രി​യി​ലാ​യി​രു​ന്ന സം​ഘം ഇ​യാ​ളു​ടെ മു​ഖ​ത്ത് അ​ടി​ച്ചു, കു​ഴി​യി​ൽ ച​വിട്ടി വീ​ഴ്ത്താ​ൻ ശ്ര​മി​ക്കു​ക​യും വാ​ഹ​ന​ത്തി​ന്‍റെ താ​ക്കോ​ലും മൊ​ബൈ​ൽ ഫോ​ണു മെ​ടു​ത്ത് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത​താ​യി പ​രാ​തി​യി​ലു​ണ്ട്. സം​ഭ​വം പു​റ​ത്തുപ​റ​ഞ്ഞാ​ൽ കൊ​ന്നു ക​ള​യു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഭ​യ​ന്ന വി​ദേ​ശ വ​നി​ത റി​സോ​ർ​ട്ടി​ന്‍റെ ഗേ​റ്റി​നു​ള്ളി​ൽ ക​യ​റി​യാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്.
ഏ​താ​നുംദി​വ​സം മു​ന്പു വി​ദേ​ശ വ​നി​ത​യു​ടെ അ​ച്ഛ​നെ എ​യ​ർ​പോ​ർ​ട്ടി​ലേ​ക്കുകൊ​ണ്ടു പോ​കാ​നാ​യി വ​നി​ത​യു​ടെ ഫോ​ൺ വ​ഴി ടാ​ക്സി വി​ളി​ച്ചിരുന്നു. ഈ ​ന​മ്പ​രി​ലേ​ക്ക് ടാ​ക്സി ഡ്രൈ​വ​ർ നി​ര​ന്ത​രം സ​ന്ദേ​ശം അ​യ​ച്ചു ശ​ല്യ​പ്പെ​ടു​ത്തി​യെ​ന്നും പ​രാ​തി​യി​ലു​ണ്ട്. എ​ന്നാ​ൽ ഫെബ്രുവരി ഒന്നിനു ​ഷെ​ഫ് ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് അ​ന്വേ​ഷ​ണ​ത്തി​നാ​യി വ​നി​താ പോലീ​സി​നെ അ​യ​ച്ചു ദ്വി​ഭാ​ഷി​യു​ടെ സ​ഹാ​യ​ത്തോ​ടെ വി​ദേ​ശ വ​നി​ത​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു.
വി​ദേ​ശ വ​നി​ത നേ​രി​ട്ട് പ​രാ​തി ന​ൽ​കി​യി​ട്ടി ല്ലെ​ന്നും തു​ട​ക്ക​ത്തി​ൽ യു​വ​തി കേ​സ് വേ​ണ്ടെ​ന്ന നി​ല​പാ​ടി​ൽ നി​ന്നെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.
ഷെ​ഫി​നെ ആ​ക്ര​മി​ച്ച കേ​സി​ൽ കാ​ർ ഡ്രൈ​വ​ർ ആ​ന്‍റണി, ജോ​ൺ​സ​ൺ എ​ന്നി​വ​രെ​യും മ​റ്റ് മൂ​ന്നു​പേ​രെ​യും ചേ​ർ​ത്ത് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.​
പ​രാ​തി​യെ തു​ട​ർ​ന്ന് അ​ഞ്ച് പ്ര​തി​ക​ളും ഒ​ളി​വി​ലാ​ണെ​ന്നും പോ ലീ​സ് അ​റി​യി​ച്ചു.
സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ ഡി​സി​പിയു​ടെ നി​ർ​ദേ​ശ പ്ര​കാ​രം ഇ​ന്ന​ലെ രാ​ത്രി വി​ഴി​ഞ്ഞം എ​സ്എ​ച്ച്ഒ ​പ്ര​ജീ​ഷ് ശ​ശി വി​ദേ​ശ വ​നി​ത​യെ നേ​രി​ൽ ക​ണ്ടമൊ​ഴി രേ​ഖ​പ്പെ​ടു​ത്തി കേ​സെടു​ത്തു.