ശ്രീവിദ്യാധിരാജ പുരസ്കാരം ഡോ. എഴുമറ്റൂർ രാജരാജവർമയ്ക്ക്
1264619
Friday, February 3, 2023 11:53 PM IST
തിരുവനന്തപുരം: അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിനോടനുബന്ധിച്ച് ഹിന്ദുമത മഹാമണ്ഡലം ഏർപ്പെടുത്തിയ ശ്രീവിദ്യാധിരാജ ദർശന പുരസ്കാരം (25,111 രൂപ) ഗവേഷകനും സാഹിത്യകാരനുമായ ഡോ. എഴുമറ്റൂർ രാജരാജവർമയ്ക്ക്.
ചെറുകോൽപ്പുഴ പമ്പാ മണൽപ്പുറത്ത് വിദ്യാധിരാജ നഗറിൽ ഞായറാഴ്ച മൂന്നിന് ശ്രീമദ് സച്ചിദാനന്ദ സ്വാമികളുടെ അധ്യക്ഷതയിൽ ചേരുന്ന പരിഷത്ത് ഉദ്ഘാടന സമ്മേളനത്തിൽ കേന്ദ്ര സഹമന്ത്രി വി മുരളീധരൻ പുരസ്കാരം നൽകും. സാഹിത്യത്തിന്റെ വിവിധ ശാഖകളിലുൾപ്പെടുന്ന നൂറിലേറെ ഗ്രന്ഥങ്ങളുടെ കർത്താവാണ് എഴുമറ്റൂർ.
ഓടിക്കൊണ്ടിരുന്ന
കാറിന് തീപിടിച്ചു
വെഞ്ഞാറമൂട്: ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചത് പരിഭ്രാന്തി പരത്തി. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു.വെഞ്ഞാറമൂട് മൈലക്കുഴിയിൽ ഇന്നലെ രാവിലെ 8.30ന് ആറ്റിങ്ങൽ സ്വദേശി സനോജ് ഓടിച്ചിരുന്ന സാൻഡ്രോ കാറാണ് കത്തിയത്. യാത്രാമധ്യേ വണ്ടിയിൽ നിന്നും പുക ഉയരുന്നത് കണ്ട നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് സനോജ് വണ്ടി നിർത്തിയപ്പോഴേക്കും തീ ആളി പടരുകയായിരുന്നു. വെഞ്ഞാറമൂട് ഫയർ ഫോഴ്സ് യൂണിറ്റ് സ്ഥലത്ത് എത്തി തീ അണച്ചു.