മ​ല​യാ​റ്റൂ​ർ ഫൗ​ണ്ടേ​ഷ​ൻ സാ​ഹി​ത്യ അ​വാ​ർ​ഡ്: നോ​വ​ലു​ക​ൾ ക്ഷ​ണി​ക്കു​ന്നു
Friday, February 3, 2023 11:53 PM IST
തി​രു​വ​ന​ന്ത​പു​രം: മ​ല​യാ​ള​ത്തി​ലെ മി​ക​ച്ച സാ​ഹി​ത്യ​കൃ​തി​ക്ക് ന​ൽ​കു​ന്ന മ​ല​യാ​റ്റൂ​ർ ഫൗ​ണ്ടേ​ഷ​ൻ സാ​ഹി​ത്യ അ​വാ​ർ​ഡി​നാ​യി 2017 മു​ത​ൽ 2022 വ​രെ​യു​ള്ള വ​ർ​ഷ​ങ്ങ​ളി​ൽ ആ​ദ്യ​പ​തി​പ്പാ​യി പ്ര​സി​ദ്ധീ​ക​രി​ച്ച നോ​വ​ലു​ക​ൾ ക്ഷ​ണി​ക്കു​ന്നു. ഗ്ര​ന്ഥ​ക​ർ​ത്താ​ക്ക​ൾ​ക്കോ പ്ര​സാ​ധ​ക​ർ​ക്കോ അ​ഭ്യു​ദ​യ​കാം​ഷി​ക​ൾ​ക്കോ കൃ​തി​ക​ൾ അ​യ​ക്കാം. 25,000 രൂ​പ​യും ശി​ല്പ​വും പ്ര​ശ​സ്തി​പ​ത്ര​വും അ​ട​ങ്ങു​ന്ന അ​വാ​ർ​ഡ് മ​ല​യാ​റ്റൂ​രി​ന്‍റെ തൊ​ണ്ണൂ​റ്റി​യാ​റാ​മ​ത് ജ​ന്മ​വാ​ർ​ഷി​ക​ദി​ന​മാ​യ മേ​യ് 30ന് ​സ​മ്മാ​നി​ക്കും. അ​വാ​ർ​ഡി​ന് പ​രി​ഗ​ണി​ക്കു​ന്ന​തി​ന് പു​സ്ത​ക​ത്തി​ന്‍റെ മൂ​ന്ന് പ്ര​തി​ക​ൾ അ​പേ​ക്ഷ​യോ​ടൊ​പ്പം സെ​ക്ര​ട്ട​റി, മ​ല​യാ​റ്റൂ​ർ ഫൗ​ണ്ടേ​ഷ​ൻ, ഇ69, ​ശാ​സ്ത്രി​ന​ഗ​ർ, ക​ര​മ​ന, തി​രു​വ​ന​ന്ത​പു​രം2 എ​ന്ന വി​ലാ​സ​ത്തി​ൽ മാ​ർ​ച്ച് 31ന് ​മു​മ്പാ​യി ല​ഭ്യ​മാ​ക്ക​ണം. മൊ​ബൈ​ൽ: 9447 613 300, 9447221429.

ന​ടീ​ൽ ഉ​ത്സ​വം ഇ​ന്ന്

തി​രു​വ​ന​ന്ത​പു​രം: സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഗൗ​രീ​ശ​പ​ട്ടം റ​സി​ഡ​ന്‍റ്സ് വെ​ൽ​ഫെ​യ​ർ കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന ന​ടീ​ൽ ഉ​ത്സ​വം ഇ​ന്നു രാ​വി​ലെ 9.30നു ​വി.​കെ. പ്ര​ശാ​ന്ത് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ഗൗ​രീ​ശ ഗാ​ർ​ഡ​ൻ​സി​ൽ (ജി​ആ​ർ​എ 85നു ​മു​ന്നി​ൽ) ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ജി​ആ​ർ​എ പ്ര​സി​ഡ​ന്‍റ് മോ​ഹ​ൻ വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഡെ​പ്യൂ​ട്ടി മേ​യ​ർ പി.​കെ. രാ​ജു, കൃ​ഷി വ​കു​പ്പ് ഫീ​ൽ​ഡ് ഓ​ഫീ​സ​ർ എ​സ്.​എ​സ്. ഗി​രി​ജ, ഡോ. ​ആ​ർ. ഗോ​പി​മ​ണി, ഡോ. ​കെ. ശ്രീ​കു​മാ​ർ, സ​ഹ​ക​ര​ണ സം​ഘം ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ ഇ. ​നി​സാ​മു​ദീ​ൻ, ഡെ​പ്യൂ​ട്ടി ര​ജി​സ്ട്രാ​ർ എ. ​ഷ​രീ​ഫ്, അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ സി. ​സു​രേ​ഷ് കു​മാ​ർ, കെ.​വി. രാ​ജ​പ്പ​ൻ നാ​യ​ർ, എ​സ്.​കെ. വേ​ണു​ഗോ​പാ​ല​ൻ നാ​യ​ർ, മേ​ജ​ർ സു​രേ​ഷ് കു​മാ​ർ, ജി​ആ​ർ​എ​യു​ടെ​യും സം​ഘ​ത്തി​ന്‍റെ​യും പ്ര​സി​ഡ​ന്‍റ് സ​തീ​ഷ് ഗോ​പി , എം. ​ശി​വ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.