സി​പി​എം നേ​താ​വി​നെ വീട്ടിൽക്കയറി വെട്ടി
Friday, February 3, 2023 11:53 PM IST
വെ​ഞ്ഞാ​റ​മൂ​ട് : സി​പി​എം നേ​താ​വി​നെ അ​ജ്ഞാ​ത​ൻ വീ​ട്ടി​ൽ​ക്ക​യ​റിവെ​ട്ടി​യ​താ​യി പ​രാ​തി. സി​പി​എം വെ​ഞ്ഞാ​റ​മൂ​ട് ടൗ​ൺ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യും മാ​ണി​ക്കോ​ട് ശ്രീ ​മ​ഹാ​ദേ​വ ക്ഷേ​ത്ര ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യു​മാ​യ തി​രു​വ​ടി​വീ​ട്ടി​ൽ പി. ​വാ​മ​ദേ​വ​ൻ​പി​ള്ള​യ്ക്കാ​ണ് ഇ​ന്ന​ലെ രാ​ത്രി 11 ന് ​വെ​ട്ടേ​റ്റ​ത്. ആ​ക്ര​മ​ണ​ത്തി​ൽ ഇ​രു കൈ​ക​ൾ​ക്കും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വാ​മ​ദേ​വ​ൻ പി​ള്ള​യെ തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​ക്ര​മി​യെ​ക്കു​റി​ച്ച് ഇ​തു​വ​രെ​യും സൂ​ച​ന​ക​ൾ ഒ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. സി​സി​ടി​വി കാ​മ​റ​ക​ൾ പ​രി​ശോ​ധി​ച്ച് വ​രു​ന്ന​താ​യും പ്ര​തി​യെ ഉ​ട​ൻ പി​ടി​കൂ​ടു​മെ​ന്നും വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് ഇ​ൻ​സ്പ​ക്ട​ർ അ​നൂ​പ് കൃ​ഷ്ണ പ​റ​ഞ്ഞു.