പ​ങ്കാ​ളി​യെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വം; യു​വാ​വ് പി​ടി​യി​ൽ
Friday, February 3, 2023 11:55 PM IST
പേ​രൂ​ർ​ക്ക​ട: ജീ​വി​ത​പ​ങ്കാ​ളി​യെ ക​ഴു​ത്തി​ൽ ഷാ​ൾ കു​രു​ക്കി കൊ​ല​പ്പെ​ടു​ത്തി​യ യു​വാ​വി​നെ തി​രു​വ​ന​ന്ത​പു​ര​ത്ത് ത​മ്പാ​നൂ​ർ എ​സ്ഐ ര​ഞ്ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പി​ടി​കൂ​ടി. കൊ​ല്ലം സ്വ​ദേ​ശി ആ​ന്‍റോ സെ​ബാ​സ്റ്റ്യ​ൻ (37) ആ​ണ് പി​ടി​യി​ലാ​യ​ത്. നാ​ലു​വ​ർ​ഷം മു​മ്പാ​ണ് ഇ​യാ​ൾ കൊ​ല്ലം സ്വ​ദേ​ശി​നി​യാ​യ സ്ത്രീ​യു​മാ​യി ഒ​ന്നി​ച്ചു താ​മ​സം ആ​രം​ഭി​ച്ച​ത്. ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക​ൾ ആ​യി​രു​ന്ന ഇ​രു​വ​രും കാ​സ​ർ​ഗോ​ട്ടെ വീ​ട്ടി​ലാ​യി​രു​ന്നു താ​മ​സം. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച ഇ​രു​വ​രും ത​മ്മി​ൽ ത​ർ​ക്കം ഉ​ണ്ടാ​കു​ക​യും ആ​ന്‍റോ യു​വ​തി​യെ ഷാ​ൾ ക​ഴു​ത്തി​ൽ കു​രു​ക്കി കൊ​ല​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു. അ​തി​നു​ശേ​ഷം മൂ​ന്നു ദി​വ​സം ഇ​തേ​വീ​ട്ടി​ൽ ത​ന്നെ ഇ​യാ​ൾ ക​ഴി​ഞ്ഞു​വ​ന്നു. യു​വ​തി​യെ ടാ​പ്പിം​ഗി​നു കാ​ണാ​താ​യ​തോ​ടെ വീ​ട്ടി​ൽ തൊ​ഴി​ലാ​ളി​ക​ൾ അ​ന്വേ​ഷി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് കൊ​ല​പാ​ത​ക വി​വ​രം പു​റ​ത്തി​റ​ഞ്ഞ​ത്. വീ​ട്ടി​ൽ​നി​ന്നു വീ​ട്ടി​ൽ​നി​ന്നു അ​സ​ഹ്യ​മാ​യ ദു​ർ​ഗ​ന്ധം അ​നു​ഭ​വ​പ്പെ​ട്ട തും ​ആ​ളു​ക​ളി​ൽ സം​ശ​യ​മു​ണ​ർ​ത്തി. അ​പ്പോ​ഴേ​ക്കും ആ​ന്‍റോ സെ​ബാ​സ്റ്റ്യ​ൻ തി​രു​വ​ന​ന്ത​പു​ര​ത്തു​ള്ള ഒ​രു ഹോ​ട്ട​ലി​ൽ താ​മ​സ​മാ​ക്കി​യി​രു​ന്നു. ബ​ദി​യ​ടു​ക്ക പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ​നി​ന്നു ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ത​മ്പാ​നൂ​ർ പോ​ലീ​സ് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്.