കവടിയാർ ക്രൈസ്റ്റ് നഗർ സ്കൂൾ വാർഷികം
1264941
Saturday, February 4, 2023 11:36 PM IST
തിരുവനന്തപുരം: കവടിയാർ ക്രൈസ്റ്റ് നഗർ ഹയർ സെക്കൻഡറി സ്കൂൾ വാർഷികം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ പഠനത്തിൽ മികവു പുലർത്തിയ വിദ്യാർഥികൾക്കുള്ള പുരസ്കാരങ്ങൾ അദ്ദേഹം വിതരണം ചെയ്തു. എം.ജി.രാജമാണിക്യം, സ്കൂൾ മാനേജർ ഫാ.പോൾ മങ്ങാട് , സ്കൂൾ പ്രിൻസിപ്പാൾ ഫാ.ഡോ.മാത്യു തെങ്ങുംപള്ളി, ഫാ.ടിന്റോ പുളിഞ്ചുവള്ളിൽ, തോമസ് മാണി, കോ-ഒാർഡിനേറ്റർ ഉഷാ ഉദയൻ എന്നിവർ പ്രസംഗിച്ചു.
ബാങ്ക് വിവരം
ലഭ്യമാക്കണം
തിരുവനന്തപുരം: കടൽക്ഷോഭം കാരണം വീട് നഷ്ടപ്പെട്ടതും ഭാഗികമായി നഷ്ടപ്പെട്ടതുമായ പേട്ട വില്ലേജിലെ മത്സ്യത്തൊഴിലാളികൾക്ക് വാടക നൽകുന്നതിന് ഇനിയും ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകിയിട്ടില്ലാത്തവർ ഏഴിനുമുന്പ് വിശദാംശങ്ങൾ തിരുവനന്തപുരം താലൂക്ക് ഓഫീസിൽ ലഭ്യമാക്കണം. ബാങ്ക് വിവരം ലഭ്യമാക്കാത്തവരെ ലിസ്റ്റിൽ നിന്ന് ഒഴിവാക്കും. ഇനി 21 പേരാണ് വിവരം നൽകാനുള്ളത്.