കാർഷിക വിപണന കേന്ദ്രം ഉദ്ഘാടനം ചെയ്തു
1265229
Sunday, February 5, 2023 11:31 PM IST
നേമം: വെള്ളായണി ഫാർമേഴ്സ് പ്രൊസസർ കമ്പനി ലിമിറ്റഡിന്റെ കാർഷിക വിപണന കേന്ദ്രം മുൻ എം.പി.സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു.
ശാന്തിവിള മാർക്കറ്റ് കെട്ടിടത്തിൽ നടന്ന ചടങ്ങിൽ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് ചെയർമാൻ അഡ്വ എസ്. സുരേഷ് അധ്യക്ഷത വഹിച്ചു. കല്ലിയൂർ പഞ്ചായത്ത് പ്രസിഡന്റ് ചന്തുകൃഷ്ണ, വൈസ് പ്രസിഡന്റ് സരിത, സിസ ജനറൽ സെക്രട്ടറി ഡോ. സി. സുരേഷ് കുമാർ, ഡോ. മഞ്ജൂ തോമസ്, കെ. അജിത്ത് കുമാർ, വി. ലതാകുമാരി, അജികുമാർ, ജയലക്ഷ്മി, പഞ്ചായത്ത് അംഗങ്ങൾ, കമ്പനി ഡയറക്ടർമാർ തുടങ്ങിയവർ പങ്കെടുത്തു.