സ്വാഗത സംഘം യോഗം ചേർന്നു
1265465
Monday, February 6, 2023 11:11 PM IST
അമ്പൂരി: ബഫർ സോൺ തീരുമാനങ്ങൾ ജനവിരുദ്ധമാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് അമ്പൂരിയിൽ 14 ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ നേതൃത്വത്തിൽ നടത്തുന്ന ജനകീയ സമരത്തിന്റെ ഭാഗമായി യുഡിഎഫ് പാറശാല നിയോജകമണ്ഡലം സ്വാഗത സംഘം യോഗം ചേർന്നു.
കൺവീനർ കെ. ദസ്തഗീറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഡിസിസി പ്രസിഡന്റ് പാലോട് രവി ഉദ്ഘാടനം ചെയ്തു.
യുഡിഎഫ് ജില്ലാ ചെയർമാൻ ജഗ വേണുഗോപാൽ, മുൻ ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, അൻസജിത റസൽ, അയിര സുരേന്ദ്രൻ, സോമൻ കുട്ടി നായർ, എൽ.ബി.അജയകുമാർ, പി.എ. ഏബ്രഹാം, എസ്. വിജയചന്ദ്രൻ, പഞ്ചായത്ത് പ്രസിഡന്റ് വത്സലരാജു, വൈസ് പ്രസിഡന്റ് തോമസ് മംഗലശ്ശേരി, സാംകുട്ടി, ജോസ് മാത്യുപോളയ്ക്കൽ, ഒ.ടി. ജോസ് തുടങ്ങിയവർ പങ്കെടുത്തു പ്രസംഗിച്ചു.