മാറനല്ലൂർ ക്രൈസ്റ്റ് നഗർ സ്കൂൾ വാർഷികം
1265469
Monday, February 6, 2023 11:11 PM IST
തിരുവനന്തപുരം : മലയിൻകീഴ് മാറനല്ലൂർ ക്രൈസ്റ്റ് നഗർ പബ്ലിക് സ്കൂൾ വാർഷികാഘോഷം തിരുവനന്തപുരം സെന്റ് ജോസഫ്സ് പ്രൊവിൻസ് എഡ്യൂക്കേഷൻ ആൻഡ് കമ്യൂണിക്കേഷൻ മീഡിയ കൗൺസിലർ ഫാ.സ്കറിയ എതിരേറ്റ് സിഎംഐ ഉദ്ഘാടനം ചെയ്തു.സ്കൂൾ മാനേജർ റവ.ഡോ.ടിറ്റോ വള്ളവന്തറ സിഎംഐഅധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഫാ. ജോഷി മാത്യു സിഎംഐ റിപ്പോർട്ട് അവതരിപ്പിച്ചു. സ്കൂൾ വൈസ് പ്രിൻസിപ്പൽ ഫാ. സുബിൻ കോട്ടൂർ സിഎംഐ സ്വാഗതം ആശംസിച്ച ചടങ്ങിൽ സിനിമസീരിയൽ താരം ഷിബുലബാൻ വിശിഷ്ടാതിഥിയായി.
മെഡിക്കൽ ക്യാമ്പ് നടത്തി
വെഞ്ഞാറമൂട് : മാണിക്യമംഗലം വലിയവീട്ടിൽ മാടൻ തമ്പുരാൻ ക്ഷേത്രത്തിലെ ഉത്സവമഹാമഹത്തോട് അനുബന്ധിച്ച് തിരുവനന്തപുരം പിആർഎസ് ആശുപത്രിയുടെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് നടത്തി.ക്യാന്പ് സബ് ഇൻസ്പെക്ടർ പി.ആർ രാഹുൽ ഭദ്ര ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.